Monday, March 9, 2009

മസ്കറ്റ് - ദോഹ കമ്പനി ആരംഭിച്ചു

ദോഹ:ഒമാന്‍- ഖത്തര്‍ ബിസിനസ് കൌണ്‍സില്‍ മസ്കറ്റ് ദോഹ കമ്പനി എന്ന പേരില്‍ മസ്കറ്റ് ആസ്ഥാനമായി സംയുക്ത സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചു.

വിജയ സാധ്യതയെ കുറിച്ച് ബിസിനസ് കൌണ്‍സില്‍ പഠനം നടത്തിയ ശേഷമാണ് ഇൌ നീക്കം. മസ്കറ്റ് ദോഹ കമ്പനി വിവിധ രംഗങ്ങളില്‍ മൂലധന നിക്ഷേപം നടത്തും.

ഒമാനിലും ഖത്തറിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യാപാരികള്‍ക്കും കമ്പനികള്‍ക്കും ഒമാന്‍- ഖത്തര്‍ ബിസിനസ് കൌണ്‍സില്‍ ഇന്‍സെന്റീവുകള്‍ നല്‍കും.

ഒമാനി- ഖത്തര്‍ ബ്രോക്കറേജ് സ്ഥാപനം ആരംഭിക്കാന്‍ കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പെട്രോ കെമിക്കലുകള്‍, കേബിളുകള്‍, ഉരുക്ക്, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, സിമിന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മുഖ്യ കൈമാറ്റ ഉല്‍പ്പന്നങ്ങള്‍.

2005ല്‍ 20 ഖത്തര്‍ കമ്പനികള്‍ ഒമാനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 43 ഖത്തര്‍ കമ്പനികളാണ് ഒമാനിലുള്ളത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒമാന്‍- ഖത്തര്‍ ബിസിനസ് കൌണ്‍സില്‍ മസ്കറ്റ് ദോഹ കമ്പനി എന്ന പേരില്‍ മസ്കറ്റ് ആസ്ഥാനമായി സംയുക്ത സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചു.