Thursday, March 12, 2009

വിഷാംശമുള്ള കളിപ്പാട്ടങ്ങള്‍ പിന്‍വലിക്കാന്‍ സാവകാശം

ദോഹ:ഖത്തറില്‍ വിഷാംശമുള്ള കളിപ്പാട്ടങ്ങള്‍ വിപണിയില്‍നിന്നു പിന്‍വലിക്കാനുള്ള സമയപരിധി മേയ് ഒന്നു വരെ നീട്ടി.

ഖത്തര്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ അഭ്യര്‍ഥന മാനിച്ചാണിത്. നിയമവുമായി സഹകരിക്കാന്‍ കച്ചവടക്കാര്‍ക്കു കൂടുതല്‍ സമയം അനുവദിക്കുന്നതിനാണു സാവകാശം.

വിഷാംശമുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതിക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിരോധനമുണ്ട്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറില്‍ വിഷാംശമുള്ള കളിപ്പാട്ടങ്ങള്‍ വിപണിയില്‍നിന്നു പിന്‍വലിക്കാനുള്ള സമയപരിധി മേയ് ഒന്നു വരെ നീട്ടി.