Wednesday, March 18, 2009

ലോകകപ്പ് അവസരം തേടി ഖത്തര്‍

ദോഹ:ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ അവസരം തേടി ഖത്തര്‍ ഫിഫയ്ക്ക് ഒൌദ്യോഗിക അപേക്ഷ നല്‍കി.

2018ലെയോ 2022ലെയോ ലോകകപ്പിനുള്ള ആതിഥ്യമാണ് ഖത്തര്‍ തേടുന്നത്. ഇതു നേടിയെടുക്കുന്നതിനായി രൂപവത്കരിച്ച 24 അംഗ കമ്മിറ്റിയുടെ തലവന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ക്ക് ബിഡ് കൈമാറി.

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും ഒപ്പമുണ്ടായിരുന്നു.

അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും 2014ല്‍ ബ്രസീലിലുമാണ് ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ അവസരം തേടി ഖത്തര്‍ ഫിഫയ്ക്ക് ഒൌദ്യോഗിക അപേക്ഷ നല്‍കി.