Saturday, March 28, 2009

വ്യോമഗതാഗതം:അറബ് സാമ്പത്തിക സമിതി പ്രമേയം പാസാക്കി

ദോഹ:ഉച്ചകോടിക്ക് മുന്നോടിയായി അറബ് സാമ്പത്തിക സാമൂഹിക സമിതി ഇന്നലെ യോഗം ചേര്‍ന്നു.

ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറബ് സാമ്പത്തിക വാണിജ്യ മന്ത്രിമാര്‍ പങ്കെടുത്തു.

നിരവധി സുപ്രധാന ശിപാര്‍ശകളടങ്ങുന്ന പ്രമേയം പാസാക്കി.
അറബ് രാജ്യങ്ങള്‍ തമ്മിലെ വ്യോമഗതാഗതം ഉദാരീകരിക്കുന്നത് സംബന്ധിച്ച കരാറില്‍ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവെക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

ഇതുവരെ കരാറില്‍ അംഗമാകാത്തവര്‍ കഴിയുംവേഗം അതില്‍ പങ്കുചേരണം. ബിസിനസ് മേഖലയിലെ യാത്രാനടപടികള്‍ ലളിതമാക്കാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണം.

അറബ് രാജ്യങ്ങളിലെ സ്വകാര്യ ചെറുകിട ഇടത്തരം വ്യവസായ മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്ത് സാമ്പത്തിക ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ട ഫണ്ടിലേക്ക് അംഗരാജ്യങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഉച്ചകോടിക്ക് മുന്നോടിയായി അറബ് സാമ്പത്തിക സാമൂഹിക സമിതി ഇന്നലെ യോഗം ചേര്‍ന്നു.

ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറബ് സാമ്പത്തിക വാണിജ്യ മന്ത്രിമാര്‍ പങ്കെടുത്തു.