Monday, March 16, 2009

സഹദേവന്‍റ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദോഹ:കഴിഞ്ഞമാസം മരിച്ച മലയാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി മണക്കപ്പാടി അപ്പു സഹദേവന്‍ (47) ഫിബ്രവരി 26നാണ് താമസസ്ഥലമായ ന്യൂ റയാനില്‍ മരിച്ചത്. വിസയോ താമസസംബന്ധമായ രേഖകളോ യാത്രാരേഖകളോ ഇല്ലാത്തതു കാരണമാണ് മൃതദേഹം ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടിവന്നത്.

1990 ജൂലായില്‍ തിരിച്ചെത്തിയ ശേഷം സഹദേവന്‍ സ്വദേശത്തു പോയിട്ടില്ല. വൃദ്ധയായ മാതാവും സഹോദരനും സഹോദരിയുമാണ് നാട്ടിലുള്ളത്. അവിവാഹിതനാണ്.യാത്രാരേഖകളോ വിസയോ ഇല്ലാതായിട്ട് ഒമ്പതു വര്‍ഷത്തിലധികമായി. സാമൂഹികപ്രവര്‍ത്തകനായ അബ്ദുള്‍ ഖാദര്‍ ഹാജി (ഹാജിക്ക)യുടെ ശ്രമഫലമായിട്ടാണ് മൃതദേഹം സ്വദേശത്തേക്കയക്കുന്നത്. എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയതാണ് തുണയായത്. 1999ല്‍ സഹദേവന്‍ അപ്രത്യക്ഷനായ ശേഷം സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് സി.ഐ.ഡി. വകുപ്പില്‍ ഏല്പിച്ചിരുന്നു.

ആദ്യത്തെ പാസ്‌പോര്‍ട്ട് 1995ല്‍ കാലാവധി അവസാനിച്ചു. രണ്ടാമത്തെ പാസ്‌പോര്‍ട്ടില്‍ 2000 നവംബര്‍ 5 വരെ വിസയുള്ളതായി കാണുന്നുണ്ട്. അതിനുശേഷം വിസയോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലാതെ മുംതസ, മൈതര്‍, വക്ര, മദീനാ, ഖലീഫ എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി തയ്യല്‍ക്കടകള്‍ നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ഷോപ്പുകളുടെ വാടകയിനത്തില്‍ നല്ല സംഖ്യ ഉടമകള്‍ക്ക് കൊടുക്കാനുണ്ടത്രെ. വൃദ്ധയായ മാതാവിനെ സഹായിക്കാന്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

2 comments:

Unknown said...

കഴിഞ്ഞമാസം മരിച്ച മലയാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി മണക്കപ്പാടി അപ്പു സഹദേവന്‍ (47) ഫിബ്രവരി 26നാണ് താമസസ്ഥലമായ ന്യൂ റയാനില്‍ മരിച്ചത്. വിസയോ താമസസംബന്ധമായ രേഖകളോ യാത്രാരേഖകളോ ഇല്ലാത്തതു കാരണമാണ് മൃതദേഹം ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടിവന്നത്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.