Sunday, March 29, 2009

ഗള്‍ഫ് മെച്ചപ്പെടാന്‍ വൈകും:എച്ച്എസ്ബിസി റിപ്പോര്‍ട്ട്

ദോഹ:സാമ്പത്തികമാന്ദ്യത്തില്‍നിന്നു ഗള്‍ഫ് മുക്തമാകാന്‍ വൈകുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. എന്നാല്‍ കുത്തനെയുള്ള തകര്‍ച്ചയില്‍നിന്നു കര കയറി സമ്പദ്വ്യവസ്ഥകള്‍ സ്ഥിരത കൈവരിക്കുകയാണെന്നും എച്ച്എസ്ബിസിയുടെ ഗള്‍ഫ് ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് സൂചിപ്പിക്കുന്നു.

2008ന്റെ അവസാന പാദത്തില്‍ 22 പോയിന്റ് ഇടിഞ്ഞ് 70.3 എന്ന തോതിലെത്തിയ സൂചിക 2009ന്റെ ആദ്യപാദത്തില്‍ 69.7ല്‍ നില്‍ക്കുകയാണ്. ഇൌ വര്‍ഷം ഓട്ടമൊബീല്‍, റീട്ടെയ്ല്‍ മേഖലകളില്‍ വന്‍ ഇടിവുണ്ടാകുമെന്നാണു കരുതുന്നത്. എന്നാല്‍ വ്യവസായ, ബാങ്കിങ് രംഗത്തു നിക്ഷേപം വര്‍ധിക്കുമെന്നും കരുതുന്നു. നിര്‍മാണ മേഖല ഈ വര്‍ഷവും ലക്ഷ്യം കാണാന്‍ വിഷമിക്കുമെന്നാണു കണക്കുകൂട്ടല്‍.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സാമ്പത്തികമാന്ദ്യത്തില്‍നിന്നു ഗള്‍ഫ് മുക്തമാകാന്‍ വൈകുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. എന്നാല്‍ കുത്തനെയുള്ള തകര്‍ച്ചയില്‍നിന്നു കര കയറി സമ്പദ്വ്യവസ്ഥകള്‍ സ്ഥിരത കൈവരിക്കുകയാണെന്നും എച്ച്എസ്ബിസിയുടെ ഗള്‍ഫ് ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് സൂചിപ്പിക്കുന്നു.