Tuesday, April 14, 2009

ഖത്തറില്‍ സ്വദേശിവല്‍ക്കരണം വിദേശിയരെ ബാധിച്ചില്ല:തൊഴില്‍ മന്ത്രി

ദോഹ:ഖത്തറില്‍ സ്വദേശിവല്‍ക്കരണം ഫലം കണ്ടെന്ന് തൊഴില്‍ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ ഹസന്‍ അല്‍ സാബിത് അല്‍ ദൂസരി പറഞ്ഞു.

തൊഴില്‍ മന്ത്രാലയത്തില്‍ പേരു നല്‍കിയ സ്വദേശികളില്‍ 52% പേര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി നേടാനായി.

ശേഷിച്ചവര്‍ പൊതുമേഖലയിലും ജോലി നേടി. എന്നാല്‍, സ്വദേശിവത്കരണം പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് തടസ്സമാകില്ലെന്ന് അല്‍ ദൂസരി വ്യക്തമാക്കി.

സ്വദേശിവത്കരണത്തിനു വിഘാതമാകാത്ത രീതിയില്‍ പ്രവാസികളായ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു തുടരും. തൊഴിലുകളുടെ സ്വദേശിവല്‍കരണം സംബന്ധിച്ച നിയമത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ചില പ്രത്യേക തൊഴിലുകളില്‍ നിശ്ചിത അക്കാദമിക് യോഗ്യതയുള്ള സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കമ്പനികളോട് വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ സ്വദേശിവല്‍ക്കരണം ഫലം കണ്ടെന്ന് തൊഴില്‍ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ ഹസന്‍ അല്‍ സാബിത് അല്‍ ദൂസരി പറഞ്ഞു.

തൊഴില്‍ മന്ത്രാലയത്തില്‍ പേരു നല്‍കിയ സ്വദേശികളില്‍ 52% പേര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി നേടാനായി.