Saturday, April 4, 2009

ഈ വര്‍ഷത്തെ ഖത്തര്‍ ബജറ്റില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് മുന്‍തൂക്കം

ദോഹ:അടിസ്ഥാനസൌകര്യ വികസനപദ്ധതികള്‍ക്കു കൂടുതല്‍ തുക വകിയിരുത്തുന്ന ബജറ്റാകും ഖത്തര്‍ ഈ വര്‍ഷം അവതരിപ്പിക്കുകയെന്നു ധനമന്ത്രാലയത്തെ ഉദ്ധരിച്ചു ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

എണ്ണവില വീപ്പയ്ക്കു 40 ഡോളര്‍ കണക്കാക്കി തയാറാക്കിയ ബജറ്റില്‍ 580 കോടി റിയാലിന്റെ( ഏകദേശം 8120 കോടി രൂപ) കമ്മി പ്രതീക്ഷിക്കുന്നു. റവന്യു വരുമാനം തൊട്ടു മുന്‍ വര്‍ഷത്തെ10,330 കോടി റിയാലില്‍ നിന്ന് (ഏകദേശം 1.45 ലക്ഷം കോടി രൂപ) 8870 കോടി റിയാല്‍(ഏകദേശം 1.24 ലക്ഷം കോടി രൂപ) ആയി കുറയുമെന്നാണു കണക്കാക്കുന്നത്. 2001നു ശേഷം ഇതാദ്യമായാണു ബജറ്റ് കമ്മിയാകുന്നത്.

9450 കോടി റിയാല്‍( ഏകദേശം 1.32 ലക്ഷം കോടി രൂപ) ആണു പ്രതീക്ഷിക്കുന്ന ചെലവ്. 3790 കോടി റിയാലാണ് ( ഏകദേശം 53,060 കോടി രൂപ) ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യശേഷി വികസനം എന്നീ മേഖലകള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അടിസ്ഥാനസൌകര്യ വികസനപദ്ധതികള്‍ക്കു കൂടുതല്‍ തുക വകിയിരുത്തുന്ന ബജറ്റാകും ഖത്തര്‍ ഈ വര്‍ഷം അവതരിപ്പിക്കുകയെന്നു ധനമന്ത്രാലയത്തെ ഉദ്ധരിച്ചു ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.