Tuesday, April 14, 2009

തകര്‍ച്ച നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ല:പഠനം

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യം ഖത്തര്‍ നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്നു പഠനം.

നിര്‍മാണ പദ്ധതികളില്‍ 82 ശതമാനവും വൈകുമെങ്കിലും വകയിരുത്തിയ തുകയില്‍ മാറ്റം ഉണ്ടാകില്ലെന്നു യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുടെ പഠനത്തില്‍ പറയുന്നു.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 8250 കോടി ഡോളര്‍ (ഏകദേശം 4.16 ലക്ഷം കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന 191 വന്‍കിട പദ്ധതികളാണു ഖത്തറിലുള്ളത്. ഒരേയൊരു പദ്ധതി മാത്രമാണു റദ്ദാക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2008ല്‍ എല്ലാ മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തി. വിനോദ മേഖലയില്‍ മാത്രമാണ് 2008 അവസാനം ചെറിയ തകര്‍ച്ച പ്രകടമായത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യം ഖത്തര്‍ നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്നു പഠനം.

നിര്‍മാണ പദ്ധതികളില്‍ 82 ശതമാനവും വൈകുമെങ്കിലും വകയിരുത്തിയ തുകയില്‍ മാറ്റം ഉണ്ടാകില്ലെന്നു യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുടെ പഠനത്തില്‍ പറയുന്നു.