Wednesday, July 1, 2009

പന്നിപ്പനി:ഖത്തറില്‍ അഞ്ചുപേര്‍ നിരീക്ഷണത്തില്‍

ദോഹ:പന്നിപ്പനിയാണെന്ന് സംശയിക്കുന്ന അഞ്ചു കേസുകള്‍ കൂടി ഖത്തറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശത്ത് നിന്നെത്തിയവരെയാണ് എച്ച്.വണ്‍ എന്‍1 വൈറസ് ബാധിച്ചവരെന്ന സംശയത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഉന്നതാധികാര സമിതി വെളിപ്പെടുത്തി.

ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ 46കാരനായ ഖത്തര്‍ സ്വദേശിയാണ്.

ലണ്ടനില്‍ നിന്നാണ് ഇദ്ദേഹം ദോഹയിലെത്തിയത്. ഫിലിപ്പീന്‍സുകാരനായ രണ്ടുവയസ്സുകാരനാണ് ആസ്പത്രിയിലുള്ള മറ്റൊരാള്‍. 31കാരിയായ ഒരു ജപ്പാന്‍യുവതിയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുതന്നെയെത്തിയ തായ്‌വനിതയ്ക്കും എച്ച്.1 എന്‍.1 വൈറസ് ബാധിച്ചതായി സംശയിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിവരുന്നു.

ഫിലിപ്പീനില്‍ നിന്നെത്തിയ ആളാണ് അഞ്ചാമത്തെ രോഗബാധിതന്‍.നേരത്തേ പന്നിപ്പനി ബാധിതരെന്ന് സംശയിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 14 രോഗികള്‍ചികിത്സകഴിഞ്ഞ് ആസ്പത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പന്നിപ്പനിയാണെന്ന് സംശയിക്കുന്ന അഞ്ചു കേസുകള്‍ കൂടി ഖത്തറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശത്ത് നിന്നെത്തിയവരെയാണ് എച്ച്.വണ്‍ എന്‍1 വൈറസ് ബാധിച്ചവരെന്ന സംശയത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഉന്നതാധികാര സമിതി വെളിപ്പെടുത്തി.