ദോഹ:ലോക്കര്‍ബി ബോംബിങ് കേസ് പ്രതി ലിബിയ സ്വദേശി അബ്ദെല് ബസത് അല്‍ മെഗ്രാഹിയെ വിട്ടയയ്ക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് തികച്ചും മനുഷ്യത്വപരമാണെന്നു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അഭിപ്രായപ്പെട്ടു.
നയതന്ത്ര രംഗത്തു ഖത്തര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതു രാജ്യാന്തരതലത്തില്‍ത്തന്നെ അഭിനന്ദനാര്‍ഹമാണെന്നു ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ഹമദ് അല്‍ അത്തിയ പറഞ്ഞു. ഖത്തറിന്റെ ശ്രമഫലമായി ബസത് മോചിതനായി ലിബിയയിലെത്തിയതിനെ അറബ്ലീഗും സ്വാഗതം ചെയ്തിരുന്നു.
ബസത് ക്യാന്സര്ബാധിതനാണെന്നു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതോടെയാണ് സ്കോട്ലന്ഡ് ജസ്റ്റിസ് സെക്രട്ടറി
കെന്നി മക് അസ്കില് ഇയാളെ വിട്ടയച്ചത്.
1 comment:
ലോക്കര്‍ബി ബോംബിങ് കേസ് പ്രതി ലിബിയ സ്വദേശി അബ്ദെല് ബസത് അല്‍ മെഗ്രാഹിയെ വിട്ടയയ്ക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് തികച്ചും മനുഷ്യത്വപരമാണെന്നു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അഭിപ്രായപ്പെട്ടു.
Post a Comment