Sunday, September 13, 2009

ഹജ്ജ്‌ നിരക്കുകള്‍ പ്രഖ്യാപിച്ചു:ഖത്തറില്‍ നിന്ന് 1,500 പേര്‍

ദോഹ:ഈ വര്‍ഷത്തെ ഹജ്ജ്‌ തീര്‍ത്ഥാടനത്തിനുള്ള വിവിധ ഗ്രൂപ്പുകളുടെ നിരക്കുകള്‍ ദേശീയ ഹജ്ജ്‌ സമിതി പ്രഖ്യാപിച്ചു. കൂടാതെ ഈ വര്‍ഷം മുതല്‍ വിദേശികളുടെ ഹജ്ജിനായി ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനവും പ്രാബല്യത്തിലാവും. ഇന്നു മുതല്‍ ഹജ്ജിനുള്ള ബുക്കിംഗ്‌ ആരംഭിക്കും. ഇതു സംബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ്‌ സമിതി ഉപാധ്യക്ഷന്‍ ജാസിം ബിന്‍ മുഹമ്മദ്‌ ആല്‍കുബൈസിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഈ വര്‍ഷം ഖത്തറിന്‌ ഔദ്യോഗികമായി 1,500 പേരുടെ ക്വാട്ടയാണ്‌ അനുവദിച്ചിട്ടുള്ളത്‌. ക്വാട്ട വര്‍ധിപ്പിക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ട്‌. ഇന്നു മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനായ ഹജ്ജ്‌ സമിതിയുടെ വെബ്‌ സൈറ്റായ ംംം.വമഷഷ.ഴീ്‌.ൂ‍മ സന്ദര്‍ശിക്കണം. വിദേശികളാണ്‌ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യേണ്ടത്‌. ഖത്തറികള്‍ക്ക്‌ അംഗീകൃത ഏജന്‍സികള്‍ മുഖേനെ തന്നെയാണ്‌ ബുക്ക്‌ ചെയ്യേണ്ടത്‌. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ വിശദവിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്‌. ബുക്കിംഗ്‌ ഏറെ ശ്രദ്ധയോടെയാണ്‌ ചെയ്യേണ്ട്‌. ഓണ്‍ലൈന്‍ ബുക്കിംഗ്‌ ഇല്ലാത്തവരുടെ ബുക്കിംഗ്‌ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പാടില്ല. സെപ്തംബര്‍ 30 വരേയായിരിക്കും ബുക്കിംഗ്‌ ചെയ്യാനുള്ള അവസരം. അര്‍ഹരായവരെ ഇലക്ട്രോണിക്‌ രീതിയിലായിരിക്കും തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്തവരുടെ വിവരം എസ്‌ എം എസ്‌ മുഖേനെ അറിയിക്കും.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവരേയും 12 വയസ്സില്‍ കുറവുള്ളവരേയും പ്രമേഹം, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക്‌ വിധേയരായവര്‍ തുടങ്ങിയ രോഗികളേയും ഹജ്ജിന്‌ പോകാന്‍ അനുവദിക്കില്ല. പന്നിപ്പനിയെ തുടര്‍ന്ന്‌ അറബ്‌ ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ്‌ ഇത്‌. പുതിയ നിബന്ധനകളും ക്വാട്ടയും ഒട്ടേറെ പേരുടെ തീര്‍ത്ഥാടന സ്വപ്നങ്ങള്‍ക്കു മേല്‍ കരി നിഴല്‍ വീഴ്ത്തും. വിമാനമാര്‍ഗ്ഗം ഹജ്ജിനു പോകുന്ന എ ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 15,100 റിയാലും മക്കമാത്രം 12,460 റിയാലുമാണ്‌. വിമാനമാര്‍ഗ്ഗമുള്ള ബി ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 12,400 റിയാലും മക്കമാത്രം 10,240 റിയാലുമാണ്‌. കരമാര്‍ഗ്ഗം ബസില്‍ പോകുന്ന സി ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 9,200 റിയാലും മക്കമാത്രം 8,120 റിയാലുമാണ്‌ ഹജ്ജ്‌ സമിതി നിശ്ചയിച്ചിരിക്കുന്നത്‌. ഇത്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്‌.

1 comment:

Unknown said...

ഈ വര്‍ഷത്തെ ഹജ്ജ്‌ തീര്‍ത്ഥാടനത്തിനുള്ള വിവിധ ഗ്രൂപ്പുകളുടെ നിരക്കുകള്‍ ദേശീയ ഹജ്ജ്‌ സമിതി പ്രഖ്യാപിച്ചു. കൂടാതെ ഈ വര്‍ഷം മുതല്‍ വിദേശികളുടെ ഹജ്ജിനായി ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനവും പ്രാബല്യത്തിലാവും. ഇന്നു മുതല്‍ ഹജ്ജിനുള്ള ബുക്കിംഗ്‌ ആരംഭിക്കും. ഇതു സംബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ്‌ സമിതി ഉപാധ്യക്ഷന്‍ ജാസിം ബിന്‍ മുഹമ്മദ്‌ ആല്‍കുബൈസിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.