ദോഹ:സോഷ്യലിസം ലോകത്ത് ആദ്യം നടപ്പിലാക്കിയത് ഇസ്ലാമാണെന്നും ഇതിന് ചരിത്രപരമായ പിന്‍ബലമുണെ്ടന്നും പ്രമുഖ വാഗ്മിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ഡയരക്ടറുമായ റഹ്മത്തുല്ലാ ഖാസിമി.
ശെഖ് താനി ബിന്‍ അബ്ദുല്ല ഫൗണേ്ടഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വ്വീസസും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കേരള കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രവാചകന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രമുഖ വിഭാഗങ്ങളായ മുഹാജിറുകളോടും കൂടാതെ അന്‍സാറുകളോടും സ്വത്തുള്‍പ്പെടെ പങ്കുവെക്കാനും പരസ്പരം എല്ലാ നല്‍കിയും സ്വീകരിച്ചു ജീവിക്കാനും ആഹ്വാനം നല്‍കിയ മുഹമ്മദ് നബി (സ)ആണ് സോഷ്യലിസം ലോകത്ത് ആദ്യം നടപ്പിലാക്കിയത്. " അദ്ദഹം വിശദീകരിച്ചു. ഇക്കാര്യം ഏറെ പ്രാധാന്യപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണെ്ടന്നും 'ഖുര്‍ആന്‍ മാനവന്ന് മാര്‍ഗ്ഗദര്‍ശനം' എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വകുപ്പിന്റെ പ്രത്യേക ബോധവത്കരണ പരിപാടി ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി നടന്നു. 40 മിനുറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ ഫിലിം പ്രദര്‍ശിപ്പിച്ചു. കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ വി അബൂബക്കര്‍ ഖാസിമി, ഇസ്ലാമിക് സെന്റര്‍ ജനറല്‍സെക്രട്ടറി സൈനുല്‍ആബിദീന്‍ (സഫാരി), ട്രഷറര്‍ മുഹമ്മദലി ഹാജി ചങ്ങരംകുളം സംസാരിച്ചു.
1 comment:
സോഷ്യലിസം ലോകത്ത് ആദ്യം നടപ്പിലാക്കിയത് ഇസ്ലാമാണെന്നും ഇതിന് ചരിത്രപരമായ പിന്‍ബലമുണെ്ടന്നും പ്രമുഖ വാഗ്മിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ഡയരക്ടറുമായ റഹ്മത്തുല്ലാ ഖാസിമി.
Post a Comment