ദോഹ:ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കടലിലൂടെയുള്ള കോസ്‌വേ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. ബഹ്‌റൈന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ഫഹ്മി ആല്‍ജൗദറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍മ്മാണം ആരംഭിച്ചാല്‍ നാലര വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ റെയില്‍ റോഡി പാലം ലോകത്തിലെ ഏറ്റവും വലിയ കോസ്‌വേ ആയിരിക്കും. മൂന്നു ബില്യണ്‍ ഡോളര്‍ ചിലവു വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ പാലത്തിന്റെ യഥാര്‍ത്ഥ ചിലവ് ഇതു വരെ കണക്കാക്കിയിട്ടില്ല.
കോസ്‌വേ നിര്‍മ്മാണത്തിനുള്ള ആദ്യ ഘഡുവായി 500 ദശലക്ഷം ഡോളര്‍ ഖത്തറും ബഹ്‌റൈനും അവരുടെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്. 2008 ല്‍ ഈ കോസ്‌വേയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് റെയില്‍വേ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം വന്നതോടെ കോസ്‌വേയുടെ രൂപരേഖ മാറുകയും ഇതു സംബന്ധിച്ച് പഠനം ആവശ്യമായി വരികയും ചെയ്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണം തുടങ്ങാന്‍ വൈകിയത്.
40 കിലോമീറ്റര്‍ നീളത്തിലുള്ള ഈ കോസ്‌വേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഖത്തറില്‍ നിന്ന് അര മണിക്കൂറിനകം ബഹ്‌റൈനിലെത്താന്‍ കഴിയും. ഈ കോസ്‌വേ പൂര്‍ത്തിയാവുന്നതോടെ പ്രതിദിനെ 10,000 നും 12,000 നുമിടയില്‍ വാഹനങ്ങള്‍ ഇതു വഴി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്സാസിലെ ഹൂസ്റ്റണിലുള്ള കെ ബി ആര്‍ കമ്പനിയാണ് ഈ കോസ്‌വേയുടെ ഡിസൈനിംഗും കണ്‍സള്‍ട്ടന്‍സിയും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് കരാറും ഏറ്റെടുത്തിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ വിന്‍സി കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് കോസവേയുടെ നിര്‍മ്മാണക്കരാര്‍ നല്‍കിയിരിക്കുന്നത്.
1 comment:
ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കടലിലൂടെയുള്ള കോസ്‌വേ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. ബഹ്‌റൈന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ഫഹ്മി ആല്‍ജൗദറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post a Comment