Sunday, September 13, 2009

അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കാനുള്ള പരിശീലനവുമാണ് റമദാന്‍ നോമ്പ്:ഖാലിദ് മൂസ്സ

ദോഹ:മനുഷ്യസമൂഹത്തെ ചിട്ടയും അച്ചടക്കവുമുള്ള ജീവിതം പഠിപ്പിക്കുകയും അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കാനുള്ള പരിശീലനവുമാണ് നോമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രമുഖ പണ്ഡിതനും കുറ്റിയാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പലുമായ ഖാലിദ്മൂസ്സ നദ്‌വി പ്രസ്താവിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ദോഹജദീദ് ഖത്തര്‍ ഖൈരിയ്യ ഇഫ്ത്താര്‍ ടെന്റില്‍ സംഘടിപ്പിച്ചപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആരാധനകളിലൂടെ ദൈവം നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കര്‍മങ്ങള്‍ക്ക് എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് നാം ആത്മപരിശോധന നടത്തണം. ഇസ്‌ലാമിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് കെ. സുബൈര്‍ അബ്ദുല്ല പരിപാടി നയിന്ത്രിച്ചു. എന്‍.കെ. മൊഹ്‌യുദ്ദീന്‍ ഖുര്‍ആന്‍ പാരായണം നടത്തി.

2 comments:

Unknown said...

മനുഷ്യസമൂഹത്തെ ചിട്ടയും അച്ചടക്കവുമുള്ള ജീവിതം പഠിപ്പിക്കുകയും അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കാനുള്ള പരിശീലനവുമാണ് നോമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രമുഖ പണ്ഡിതനും കുറ്റിയാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പലുമായ ഖാലിദ്മൂസ്സ നദ്‌വി പ്രസ്താവിച്ചു.

Areekkodan | അരീക്കോടന്‍ said...

Good Message