Saturday, September 26, 2009

ഖത്തറില്‍ സ്ക്കൂള്‍ തുറക്കുന്നത് നീട്ടി

ദോഹ:പന്നിപ്പനി പടര്‍ന്നു പിടിക്കുന്നതിന്റെ ആക്കം വര്‍ധിച്ച സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ ഉന്നതഉദ്യോഗസ്ഥരുടെ സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറില്‍ സ്ക്കൂള്‍ തുറക്കുന്നത് നീട്ടി.

ഖത്തറിലെ സ്കൂളുകള്‍ അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം നാളെയായിരുന്നു നിശ്ചയിച്ചിരുന്നത് എന്നല്‍ ഇത് ഒരാഴ്ച്ച കൂടി നീ‍ട്ടി ഇനി അടുത്ത മാസം നാലാം തിയതി ആണ് സ്ക്കൂള്‍ തുറക്കുന്ന പുതിയ തിയതി.

സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നില നില്‍ക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയേയും രാജ്യത്തേയും ഏറെ ദോഷകരമായി ബാധിക്കുന്നതായിരിക്കും സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉടന്‍ തന്നെ വന്നെത്തുന്ന ശൈത്യകാലത്ത് എച്ച് 1 എന്‍ 1 വൈറസ് പടര്‍ന്നു പിടിക്കുന്നത് കൂടുതല്‍ വേഗതയിലാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വച്ചതു കൊണ്ടു വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഈ വാദം സ്വീകാര്യമല്ല. അതിനാലാണ് ഒരാഴച്ചകാലം മാത്രം നീട്ടിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബഹ്റൈനിലും ഒമാനിലും യു എ ഇ യിലും ചില സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിട്ടുണ്ട്. സഊദിഅറേബ്യ സ്കൂള്‍ തുറക്കുന്നത് നവമ്പര്‍ പകുതിയിലേക്ക് മാറ്റിയിട്ടുണ്ട്.

സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പന്നിപ്പനി പടര്‍ന്നു പിടിക്കുന്നതിന്റെ ആക്കം വര്‍ധിച്ച സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ ഉന്നതഉദ്യോഗസ്ഥരുടെ സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറില്‍ സ്ക്കൂള്‍ തുറക്കുന്നത് നീട്ടി.