Monday, February 22, 2010
ഗിരീഷ് പുത്തഞ്ചേരി, കൊച്ചിന്‍ ഹനീഫ അനുസ്മരണം
ദോഹ: കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും നെഞ്ചേറ്റിയ അസാമാന്യ പ്രതിഭകളായിരുന്നു അകാലത്തില്‍ വിടപറഞ്ഞ നടനും സംവിധായകനുമായ കൊച്ചിന്‍ ഹനീഫയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുമെന്ന് ദോഹയിലെ കലാ-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. എഫ്.സി.സി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
ആസ്വാദകരുള്‍പ്പെടെ സിനിമാ ലോകത്തെ മൊത്തം കുടുംബമായി കണ്ട മനുഷ്യസ്നേഹിയായിരുന്നു കൊച്ചിന്‍ ഹനീഫ. വെള്ളിത്തിരയില്‍ ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ച ഹനീഫ സ്നേഹ ജനങ്ങളെ മൊത്തം കരയിപ്പിച്ചാണ് പടിയിറങ്ങിയത്. ആ പച്ച മനുഷ്യനിലെ സൌഹൃദങ്ങളുടെ തലങ്ങള്‍ക്ക് അത്രമാത്രം വ്യാപ്തിയുണ്ടായിരുന്നു. രോഗാതുരത ഗിരീഷ് പുത്തഞ്ചേരിയുടെ സര്‍ഗശേഷിയെ വര്‍ധിപ്പിക്കുകയായിരുന്നു. സ്വന്തം ക്രിയാത്മകതയില്‍ ദുഃഖങ്ങളെയും ശാരീരിക വിഷമകതകളെയും അലിയിപ്പിക്കാനുള്ള സവിശേഷസിദ്ധി ഇരുവര്‍ക്കും സ്വായത്തമായിരുന്നു.
ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സി.ആര്‍. മനോജ്, ആവണി വിജയകുമാര്‍ , എം.ടി. നിലമ്പൂര്‍ , എ.വി.എം. ഉണ്ണി, അഡ്വ. ഖാലിദ് അറക്കല്‍ , ഫസലുര്‍റഹ്മാന്‍ കൊടുവള്ളി, വി.കെ.എം. കുട്ടി, ഷൈലേഷ്, റഫീഖുദ്ദീന്‍ , റഫീഖ് പുറക്കാട്, റാസി ആലപ്പുഴ, സെല്‍വകുമാര്‍ , റഫീഖ്, ശശിധരന്‍ , അന്‍വര്‍ ബാബു എന്നിവര്‍ സംസാരിച്ചു. മുഹ്സിന്‍ കുരിക്കള്‍ , നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങളാലപിച്ചു.
Subscribe to:
Post Comments (Atom)
1 comment:
കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും നെഞ്ചേറ്റിയ അസാമാന്യ പ്രതിഭകളായിരുന്നു അകാലത്തില്‍ വിടപറഞ്ഞ നടനും സംവിധായകനുമായ കൊച്ചിന്‍ ഹനീഫയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുമെന്ന് ദോഹയിലെ കലാ-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. എഫ്.സി.സി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
Post a Comment