Monday, March 1, 2010
സൌഹൃദത്തിന്റെ പൊതുഇടങ്ങള്‍ സൃഷ്ടിക്കണം:എം.ജി. രാധാകൃഷ്ണന്‍
ദോഹ: കപടസ്വത്തബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന സങ്കുചിതത്വവും അണുകുടുംബ സംവിധാനവും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണെന്നും എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുന്ന സൌഹൃദത്തിന്റെ പൊതുഇടങ്ങള്‍ സൃഷ്ടിക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് നിരന്തരം വിധേയമായപ്പോഴും കേരളം ശാന്തമായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളെ പ്രതിരോധിച്ചുനിര്‍ത്താനുള്ള കേരളത്തിന്റെ പൊതുബോധമാണ് അതിനുകാരണം. എന്നാല്‍ സൌഹൃദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ചില സമുദായങ്ങളെ സംശയത്തോടെ കാണുകയും മുന്‍ധാരണയോടെ സമീപിക്കുകയും ചെയ്യുന്ന രീതി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.ബി. സന്തോഷ് (കേരള കൌമുദി), കുഞ്ഞുമുഹമ്മദ് കൂരാചുണ്ട് (കൈരളി) എന്നിവര്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഐ.എം.എഫ് സംഘടിപ്പിച്ച മാധ്യമ പുരസ്കാര വിതരണപരിപാടിയില്‍ സംബന്ധിക്കുന്നതിന് ദോഹയില്‍ എത്തിയതായിരുന്നു അവര്‍ . ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.
Subscribe to:
Post Comments (Atom)
1 comment:
കപടസ്വത്തബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന സങ്കുചിതത്വവും അണുകുടുംബ സംവിധാനവും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണെന്നും എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുന്ന സൌഹൃദത്തിന്റെ പൊതുഇടങ്ങള്‍ സൃഷ്ടിക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment