ദോഹ: ഇന്തൊനീഷ്യക്കാരിയെന്നു സംശയിക്കപ്പെടുന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഖത്തറില്‍ രണ്ടു മലയാളികളുടെയും ഒരു നേപ്പാളിയുടെയും വധശിക്ഷ ഉന്നത അപ്പീല്‍കോടതി വീണ്ടും ശരിവച്ചു. കേസുമായി ബന്ധപ്പെട്ടു കുന്നംകുളം സ്വദേശി ശ്രീധരന്‍ മണികണ്ഠനും മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണനും 2003 ഡിസംബര്‍ മുതല്‍ ജയിലിലാണ്.
സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നു രണ്ടാം തവണയാണ് ഉന്നത അപ്പീല്‍കോടതി ഇവരുടെ അപേക്ഷ പരിഗണിച്ചത്. കേസ് സുപ്രീംകോടതി പരിഗണിക്കുംവരെ അപ്പീല്‍ നല്‍കാമെന്നതിനാല്‍ വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമസഹായം നല്‍കിവരുന്ന അഡ്വ. നിസാര്‍ കോച്ചേരി അറിയിച്ചു.
കീഴ്ക്കോടതിയുടെ 2006ലെ വിധി 2008 ജൂണില്‍ അപ്പീല്‍കോടതി ശരിവച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കീഴ്ക്കോടതി വിധിയെത്തുടര്‍ന്ന് ആകെ മൂന്നു തവണ അപ്പീല്‍ നല്‍കി. 2003 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതിയുടെ അഴുകിയ മൃതദേഹം വക്ര ബീച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
1 comment:
ഇന്തൊനീഷ്യക്കാരിയെന്നു സംശയിക്കപ്പെടുന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഖത്തറില്‍ രണ്ടു മലയാളികളുടെയും ഒരു നേപ്പാളിയുടെയും വധശിക്ഷ ഉന്നത അപ്പീല്‍കോടതി വീണ്ടും ശരിവച്ചു. കേസുമായി ബന്ധപ്പെട്ടു കുന്നംകുളം സ്വദേശി ശ്രീധരന്‍ മണികണ്ഠനും മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണനും 2003 ഡിസംബര്‍ മുതല്‍ ജയിലിലാണ്.
Post a Comment