ദോഹ : പ്രസിദ്ധമായ ഹാരഡ്സ് ലക്ഷ്വറി ഡിപ്പാര്‍ട്മെന്റ് സ്റ്റോര്‍ ഇനി ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ . 176 വര്‍ഷത്തെ പാരമ്പര്യമുള്ള ഹാരഡ്സ്, 230 കോടി ഡോളറിനാണ് (ഏകദേശം 10,120 കോടി രൂപ) ഉടമ മുഹമ്മദ് അല്‍ ഫയദില്‍ നിന്നു ഖത്തര്‍ ഹോള്‍ഡിങ്സ് വാങ്ങിയത്. 1840ല്‍ ആരംഭിച്ച ഹാരഡ്സിന്റെ അഞ്ചാമത്തെ ഉടമസ്ഥരാണു ഖത്തര്‍ ഹോള്‍ഡിങ്സ്.
ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവാണ് ഇദ്ദേഹം.ഇംഗ്ലിഷ് ഫുട്ബോള്‍ ക്ളബ് ഫുള്‍ഹാമിന്റെ ഉടമസ്ഥന് കൂടിയാണ് മുഹമ്മദ് അല്‍ ഫയദ്.
1985ല്‍ സഹോദരന്മാര്ക്കൊപ്പമാണു ഫയദ് ഹാരഡ്സ് സ്വന്തമാക്കിയത്. ഹാരഡ്സ് വില്‍ക്കില്ലെന്ന ഫയദിന്റെ പ്രഖ്യാപനം വന്ന് ആഴ്ചകള്ക്കിടെയാണു പുതിയ തീരുമാനമെന്നതു കൌതുകകരമായി.
കുവൈത്ത്, സൌദി, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു മികച്ച ഓഫറുകളുണ്ടെങ്കിലും വില്‍ക്കുന്നില്ലെന്നായിരുന്നു ഫയദിന്റെ ആദ്യ തീരുമാനം.
ലസാര്‍ഡ് ഇന്റര്‍നാഷനല്‍ ചെയര്മാന് കെന്‍ കോസ്റ്റ ആണു വില്പനയുടെ ഇടനിലക്കാരന് . ഹാരഡ്സ് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും സാമ്പത്തികശേഷിയും പരിഗണിച്ചാണു ഖത്തര്‍ ഹോള്‍ഡിങ്സുമായി കരാര്‍ ഉറപ്പിച്ചതെന്നു കോസ്റ്റ വ്യക്തമാക്കി.











1 comment:
പ്രസിദ്ധമായ ഹാരഡ്സ് ലക്ഷ്വറി ഡിപ്പാര്‍ട്മെന്റ് സ്റ്റോര്‍ ഇനി ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ . 176 വര്‍ഷത്തെ പാരമ്പര്യമുള്ള ഹാരഡ്സ്, 230 കോടി ഡോളറിനാണ് (ഏകദേശം 10,120 കോടി രൂപ) ഉടമ മുഹമ്മദ് അല്‍ ഫയദില്‍ നിന്നു ഖത്തര്‍ ഹോള്‍ഡിങ്സ് വാങ്ങിയത്. 1840ല്‍ ആരംഭിച്ച ഹാരഡ്സിന്റെ അഞ്ചാമത്തെ ഉടമസ്ഥരാണു ഖത്തര്‍ ഹോള്‍ഡിങ്സ്.
Post a Comment