Tuesday, June 22, 2010
പാരിസ്തിഥിക ജാഗ്രതയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍
ദോഹ: പരിസ്ഥിതി കയ്യേറ്റവും നശീകരണ കീടനാശിനി പ്രയോഗത്തിന്റെ പ്രത്യാഘാതങ്ങളും വിഷയമാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഭാവാഭിനയം ശ്രദ്ധേയമായി.
എന്‍ഡോസള്‍ഫാന്‍ ദുരന്തം പശ്ചാത്തലമാക്കി അംബികാസുതന്‍ മാങ്ങാട് രചിച്ച എന്‍മകജെ എന്ന നോവലിനെ ആസ്പദമാക്കിയാണ് മൈമിംഗ് രൂപപ്പെടുത്തിയത്.
വിദ്യാര്‍ഥികളായ അര്‍ചിത്, ജെറി, സനൂപ്, ജോയല്‍, വിനീത്, മിഥുന്‍, ആദില്‍, ബിജേഷ് എന്നിവര്‍ അധ്യാപകരായ അബ്ദുല്‍ അസീസ് നല്ലവീട്ടില്‍, അന്‍വര്‍ മാസ്റ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് മൈമിംഗ് ചിട്ടപ്പെടുത്തിയത്.
എഫ്.സി.സി കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഐ.ഐ.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് എം.ടി. ഇസ്മാഈല്‍, സോമന്‍ പൂക്കാട്, റഫീഖ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
1 comment:
പാരിസ്തിഥിക ജാഗ്രതയുമായി
ഒരു കൂട്ടം വിദ്യാര്‍ഥികള്‍
Post a Comment