Thursday, July 15, 2010

മലര്‍വാടി ബാലോത്സവം: ഇന്നും നാളെയും,1000 കുട്ടികള്‍ പങ്കെടുക്കും


ദോഹ: മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം അല്‍ അറബി ക്ളബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മലര്‍വാടി ബാലോല്‍സവം 2010' ജൂലൈ 16 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കും. 1000-ഓളം കുട്ടികളുടെ വൈവിധ്യവും രസകരവുമായ മല്‍സരങ്ങള്‍ അരങ്ങേറുന്ന ഈ പരിപാടിയില്‍ ഖത്തറിലെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മലര്‍വാടി ബാലസംഘം ഭാരവാഹികള്‍ അറിയിച്ചു. ബാലോല്‍സവത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

18 മലര്‍വാടി യൂനിറ്റുകളില്‍ നിന്നുളള കുട്ടികളുടെ മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 5.30-ന് നടക്കുന്ന സമ്മാനദാന ചടങ്ങോടെയാണ് സമാപിക്കുക. നാല് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുളള ബാലികാ-ബാലന്‍മാര്‍ കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി 30 ഇനങ്ങളില്‍ മല്‍സരിക്കും. കിഡ്സ് വിഭാഗത്തില്‍ ആംഗ്യപ്പാട്ട്, നിറം കൊടുക്കല്‍, സംഗീതപ്പന്ത്, ബലൂണ്‍ പൊട്ടിക്കല്‍, മിഠായി ശേഖരണം, കുളം-കര എന്നീ ഇനങ്ങളിലാണ് മല്‍സരം. സബ് ജൂനിയര്‍ വിഭാഗത്തിന് മലയാള ഗാനം, ചിത്ര രചന, കസേര കളി, ബലൂണ്‍ വീര്‍പ്പിക്കല്‍, വെളളം നിറക്കല്‍, സമ്മാനപ്പന്ത്, ഓര്‍മ്മപ്പരിശോധന എന്നീ ഇനങ്ങളിലും ജൂനിയര്‍ വിഭാഗത്തിന് മലയാള ഗാനം, ചിത്ര രചന, കസേര കളി, സ്പൂണും നാരങ്ങയും, മെഴുകുതിരി കത്തിക്കല്‍, ആനക്ക് വാല് വരക്കല്‍, ഓര്‍മ്മപ്പരിശോധന, വടം വലി എന്നീ ഇനങ്ങളിലും മല്‍സരങ്ങളുണ്ടാകും. സീനിയര്‍ വിഭാഗത്തിന് മലയാള ഗാനം, പെയിന്റിംഗ്, കലമുടക്കല്‍, മെഴകുതിരിയുമായി ഇഴയല്‍, ചാക്കിലോട്ടം, നടത്തം, പഞ്ചഗുസ്തി (ആണ്‍കുട്ടികള്‍ക്ക് മാത്രം), മുത്ത് കോര്‍ക്കല്‍ (പെണ്‍കുട്ടികള്‍ക്ക് മാത്രം), വടംവലി എന്നീ ഇനങ്ങളിലായിരിക്കും മല്‍സരങ്ങള്‍. മല്‍സരാര്‍ഥികള്‍ കൂടുതല്‍ ഉളളതിനാല്‍ എല്ലാവിഭാഗങ്ങളുടെയും മലയാള ഗാന മല്‍സരം ജൂലൈ 15 വ്യഴാഴ്ച വൈകിട്ട് നാല് മണിക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ നടക്കും.


കഴിഞ്ഞ 10 വര്‍ഷമായി എല്ലാ വേനലവധിക്കാലത്തും സംഘടിപ്പിച്ചുവരുന്ന മലര്‍വാടി ബാലോല്‍സവത്തിന്റെ ഏറ്റവും വിപുലമായ ഒന്നാണ് വെളളിയാഴ്ച നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 6 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങില്‍ അല്‍ അറബി ക്ളബിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.


കുട്ടികളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ച ലക്ഷ്യമാക്കി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് കീഴില്‍ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 18 യുനിറ്റുകളും 600 സജീവ അംഗങ്ങളുമുളള മലര്‍വാടി ബാലസംഘം, മാസാന്ത യോഗങ്ങള്‍, തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ശില്‍പശാലകള്‍, മേഖലാ തല മല്‍സരങ്ങള്‍, വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു. 13 വയസ്സുവരെയുള്ള കുട്ടികളാണ് മലര്‍വാടിയുടെ ഭാഗമായിട്ടുളളത്.


പത്ര സമ്മേളനത്തില്‍ ഫരീഹ അസീസ്, ഫാത്തിമ അബ്ദുല്ലത്തീഫ്, അമീന്‍ സുധീര്‍, അഹ്മദ് റിസ്വാന്‍, ഹിബ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

3 comments:

Unknown said...

മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം അല്‍ അറബി ക്ളബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മലര്‍വാടി ബാലോല്‍സവം 2010' ജൂലൈ 16 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കും. 1000-ഓളം കുട്ടികളുടെ വൈവിധ്യവും രസകരവുമായ മല്‍സരങ്ങള്‍ അരങ്ങേറുന്ന ഈ പരിപാടിയില്‍ ഖത്തറിലെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മലര്‍വാടി ബാലസംഘം ഭാരവാഹികള്‍ അറിയിച്ചു.

മലര്‍വാടി ക്ലബ് said...

മലര്‍വാടി ക്ലബ്‌ തന്നെ താരം

fariha said...

I was looking for this news.. Thank you :D