Tuesday, July 13, 2010

ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസര്‍മാരുടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന് തുടക്കമായി

ദോഹ: ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസര്‍മാരുടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന് തുടക്കമായി. അടുത്തമാസം അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കായിക, വിനോദ, വിജ്ഞാന പരിപാടികളും വിവിധ സുരക്ഷാ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സന്ദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ പോലിസ് സ്‌പോര്‍ട്‌സ് ഫെഡറേഷനിലെ (ക്യു.പി.എസ്.എഫ്) പരിശീലകര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ എട്ടിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.


ആദ്യദിവസത്തെ ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ക്ലബ്ബും അസ്‌പെയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയും സന്ദര്‍ശിച്ചു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ക്യു.പി.എസ്.എഫ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സമ്മര്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ലെഫ്റ്റനന്റ് കേണല്‍ ആദില്‍ അഹ്മദ് മാലല്ല പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ ശാസ്ത്രീയമായി പരിപോഷിപ്പിക്കാന്‍ ഉതകും വിധമാണ് ക്യാമ്പിലെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നീന്തല്‍, ഫുട്ബാള്‍, ബൗളിംഗ്, ഷൂട്ടിംഗ് എന്നിവയിലെല്ലാം പരിശീലനം നല്‍കുന്നുണ്ട്. ഇന്‍േറണല്‍ സെക്യൂരിറ്റി ഫോഴ്‌സ്, അല്‍ ജസീറ ചില്‍ഡ്രന്‍സ് ചാനല്‍, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, ഏവിയേഷന്‍ കോളജ്, ഖത്തര്‍ ഓര്‍ഫന്‍ ഫൗണ്ടേഷന്‍, ഖത്തര്‍ സയന്‍സ് ക്ലബ്ബ് എന്നിവിടങ്ങളിലേക്കണ് പ്രധാനമായും പഠനയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

1 comment:

Unknown said...

ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസര്‍മാരുടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന് തുടക്കമായി. അടുത്തമാസം അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കായിക, വിനോദ, വിജ്ഞാന പരിപാടികളും വിവിധ സുരക്ഷാ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സന്ദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ പോലിസ് സ്‌പോര്‍ട്‌സ് ഫെഡറേഷനിലെ (ക്യു.പി.എസ്.എഫ്) പരിശീലകര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ എട്ടിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.