ദോഹ:ആറുമാസത്തിനകം നിയമം ലംഘിക്കുന്നതിന്റെ ശരാശരി കണക്ക് മണിക്കൂറില്‍ 111 ആണ്. അതു പോലെ ഗതാഗതനിയമം ലംഘിച്ച കേസുകളുടെ എണ്ണം 4,77,906 ആണ്. വര്‍ധന 17.6 %.നേരെ മറിച്ച് കഴിഞ്ഞ ആറുമാസത്തെ കണക്ക് അനുസരിച്ചു ഖത്തറില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനാപകടങ്ങളില്‍ 5.3 ശതമാനം കുറവാണ് കാണിക്കുന്നത്. ഗതാഗതരംഗത്തെ കാര്യക്ഷമത 10 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ അപകടങ്ങളില്‍ 10.5 ശതമാനം കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 84, 532 കാര്‍ അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഈ വര്‍ഷം ആറു മാസത്തിനുള്ളില്‍ 75, 666 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ മിക്കതും ഗരുതരമായ പരുക്കുകള്‍ ഉണ്ടാകാത്ത ചെറിയ അപകടങ്ങളാണ്. 0.1 ശതമാനമാണ് വാഹനാപകട മരണനിരക്ക്. അപകടങ്ങളില്‍ മൊത്തം 2319 പേര്‍ക്കു പരുക്കേറ്റു.
1 comment:
ആറുമാസത്തിനകം നിയമം ലംഘിക്കുന്നതിന്റെ ശരാശരി കണക്ക് മണിക്കൂറില്‍ 111 ആണ്. അതു പോലെ ഗതാഗതനിയമം ലംഘിച്ച കേസുകളുടെ എണ്ണം 4,77,906 ആണ്. വര്‍ധന 17.6 %.നേരെ മറിച്ച് കഴിഞ്ഞ ആറുമാസത്തെ കണക്ക് അനുസരിച്ചു ഖത്തറില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
Post a Comment