Saturday, July 31, 2010

എയര്‍ ഇന്ത്യ എക്സ്പ്രസ് : തിരുവനന്തപുരം - ദോഹ വിമാനം രാത്രി 2 മണിക്ക്

ദോഹ: ഇന്നലെ രാത്രി 8.45ന് തിരുവനന്തപുരത്തു നിന്ന് ബഹ്റൈന്‍ വഴി ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നു രാത്രി രണ്ടിനു പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറയിച്ചു.ആദ്യം രാത്രി പത്തിനു പുറപ്പെടുമെന്ന് അറിയിച്ചിരുന്നു.പിന്നീടാണ് ഈ പുതുക്കിയ സമയം അറിയിച്ചത്.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചു. ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കി. വിമാനത്തിലെ യാത്രക്കാര്‍ക്കെല്ലാം ഹോട്ടലുകളില്‍ താമസസൌകര്യം നല്‍കിയതായും അവര്‍ അറിയിച്ചു.

എയര്‍ഇന്ത്യ ഐഎസ് 457-ആം നമ്പര്‍ വിമാനം ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തെത്തി അവിടെ നിന്നു ദോഹയിലേക്കു പുറപ്പെടേണ്ടതായിരുന്നു. ഇന്നലെ രാത്രി ഏഴു മണിക്ക് കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കേണ്ടിയിരുന്ന വിമാനം രാത്രി 11 മണിക്ക് മാത്രമാണ് പുറപ്പെട്ടത്.

കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 160 യാത്രക്കാരുള്ള വിമാനമാണ് അധികൃതരുടെ അനാസ്ഥ മൂലം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തുടക്കത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ വിശ്രമ സൌകര്യം പോലും എയര്‍ ഇന്ത്യ ഒരുക്കിയില്ല. ഭക്ഷണമോ വെള്ളമോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ അറിയിച്ചു. അതിനിടെ ചില യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നു വീസാ കാലവധി അവസാനിക്കുന്നവരും യാത്രക്കാരിലുണ്ട്. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് 13 മണിക്കൂറിനു ശേഷം അവര്‍ക്കു താമസ സൌകര്യം ലഭിച്ചത്.

ജീവനക്കാരുടെ കുറവുകൊണ്ടാണ് വിമാനം വൈകുന്നതെന്ന് എയര്‍ ഇന്ത്യ പറയുന്നു. വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുമെന്നുള്ളതുകൊണ്ടാണ് വൈകിയെങ്കിലും സര്‍വീസ് നടത്താന്‍ നിശ്ചയിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.

1 comment:

Unknown said...

ഇന്നലെ രാത്രി 8.45ന് തിരുവനന്തപുരത്തു നിന്ന് ബഹ്റൈന്‍ വഴി ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നു രാത്രി രണ്ടിനു പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറയിച്ചു.ആദ്യം രാത്രി പത്തിനു പുറപ്പെടുമെന്ന് അറിയിച്ചിരുന്നു.പിന്നീടാണ് ഈ പുതുക്കിയ സമയം അറിയിച്ചത്.