Tuesday, July 13, 2010

വോഡഫോണ്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക് ശൃംഖലയിലും

ദോഹ: വോഡഫോണ്‍ ഖത്തറിന് ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ശൃംഖലായായ ഫെയ്‌സ് ബുക്കില്‍ 20000ത്തിലധികം അംഗങ്ങളും ട്വിറ്ററില്‍ 1,400ലധികം പിന്തുടര്‍ച്ചക്കാരുമുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 


ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.  2009 ഡിസംബര്‍ മുതല്‍ സോഷ്യല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്ഥാനംപിടിച്ച വോഡഫോണ്‍ ഖത്തര്‍ www.facebook.com/vodafoneQatar എന്ന വിലാസത്തില്‍ ഫെയ്‌സ്ബുക്കിലും http://twitter.com/vodafoneQatar എന്ന വിലാസത്തില്‍ ട്വിറ്ററിലും സജീവമാണ്. കൂടാതെ ബ്ലോഗുകളിലും വോഡഫോണ്‍ ഖത്തറിന്റെ സാന്നിധ്യമുണ്ട്. 


ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും അവരെ പുതിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്താനും ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് അവസരമൊരുക്കുന്നു. ഈ ശൃംഖല വഴി വോഡഫോണിന്റെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും യഥാസമയം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വോഡഫോണ്‍ ഖത്തര്‍ ഓണ്‍ലൈന്‍ വിഭാഗം മേധാവി ഡെറ്റീ ക്രിസ്റ്റി പറഞ്ഞു.
തങ്ങള്‍ക്ക് ഈ ശൃംഖല വഴി ഉപഭോക്താക്കളില്‍ നിന്ന് പുതിയ ആശയങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട്. 


ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രാധാന്യപൂര്‍വ്വമാണ് വോഡഫോണ്‍ നിരീക്ഷിക്കുന്നത്.  
ബിസിനസ്സില്‍ ക്രിയാത്മക മാറ്റം വരുത്താനും ഉപഭോക്താക്കളുടെ ഇടപെടലിന് അവസരമൊരുക്കാനും ഇതിലൂടെ കഴിയുന്നു. 

1 comment:

Unknown said...

വോഡഫോണ്‍ ഖത്തറിന് ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ശൃംഖലായായ ഫെയ്‌സ് ബുക്കില്‍ 20000ത്തിലധികം അംഗങ്ങളും ട്വിറ്ററില്‍ 1,400ലധികം പിന്തുടര്‍ച്ചക്കാരുമുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.