Thursday, July 29, 2010

റമദാന്‌ സ്വാഗതം നാളെ


ദോഹ: വിശുദ്ധ റമാദിന്റെ മുന്‍ ഒരുക്കമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനങ്ങള്‍ 'റമദാന്‌ സ്വാഗതം' ഖത്തറിന്റെ വിവിധ മേഖലകളില്‍ ആറ്‌ കേന്ദ്രങ്ങളിലായി നടക്കുമെന്ന്‌ ഐ.ഐ.എ ഭാരവാഹികള്‍ അറിയിച്ചു. ജൂലായ്‌ 30 ,ആഗസ്‌റ്റ് 6 എന്നീ തിയ്യതികളിലാണ്‌ പരിപാടികള്‍ നടക്കുക. ദോഹ മേഖല സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ബിന്‍ മഹമൂദിലെ ഹംസബിന്‍ അബ്‌ദുല്‍ മുത്തലിബ്‌ സ്‌കൂളില്‍ ജൂലൈ 30 വെളളി വൈകുന്നേരം 7 മണിക്ക്‌ നടക്കുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ കെ.ടി അബ്‌ദുറഹ്‌മാന്‍ അറിയിച്ചു. പരിപാടിയില്‍ റമദാന്‍െറ ആത്മാവ്‌ എന്ന വിഷയത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ്‌ വി.ടി അബ്‌ദുല്ലക്കോയ , ഖുര്‍ആന്‍ എന്ന വിഷയത്തില്‍ കുറ്റ്യാടി കൂല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്‌ടര്‍ ഖാലിദ്‌ മൂസ്സ നദ്‌വി എന്നിവര്‍ പ്രഭാഷണം നടത്തും.

ഐന്‍ഖാലിദ്‌ മേഖല നടത്തുന്ന റമദാന്‌ സ്വാഗതം പൊതുസമ്മേളനം ജൂലൈ 30 വെളളി വൈകുന്നേരം 7 മണിക്ക്‌ ഐന്‍ ഖാലിദ്‌ ത്വയ്യിബ ഹാളിലാണ്‌ നടക്കുക. പരിപാടിയില്‍ അബ്‌ദുല്‍ വാഹിദ്‌ നദ്‌വി റമദാന്‍െറ ആത്മാവ്‌ എന്ന വിഷയത്തിലും, എ.കെ അബ്‌ദുന്നാസിര്‍ പ്രാര്‍ത്ഥനയും ജീവിതവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ അബ്‌ദുറഹ്‌മാന്‍ പുറക്കാട്‌ അറിയിച്ചു. വക്‌റ മേഖല സംഘടിപ്പിക്കുന്ന പൊതുസമ്മേളനം വക്‌റ ബീച്ച്‌ ഫാമിലി പാര്‍ക്കിനു സമീപമുളള ഉമറുബ്‌നു അബ്‌ദില്‍ അസീസ്‌ മദ്‌റസയില്‍ നടക്കുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ എം. മുഹമ്മദലി അറീച്ചു. പരിപാടിയില്‍ റമദാന്‍െ ആത്മാവ്‌, പ്രാര്‍ത്ഥനയും ജീവിതവും എന്നീ വിഷയങ്ങളില്‍ യഥാക്രമം അബ്‌ദുല്‍ ഹമീദ്‌ വാണിയമ്പലം, കെ സുബൈര്‍ അബ്‌ദുല്ല എന്നിവര്‍ പ്രഭാഷണം നടത്തും. ജൂലൈ 30ന്‌ വൈകന്നേരം 7 മണിക്ക്‌ പരിപാടികള്‍ ആരംഭിക്കും.

ഹിലാല്‍, മദീന ഖലീഫ, അല്‍ഖോര്‍, മേഖലകള്‍ സംഘടിപ്പിക്കുന്ന റമദാന്‌ സ്വാഗതം പൊതുസമ്മേളനങ്ങള്‍ ആഗസ്‌റ്റ് ആറ്‌ വെളളിയാഴ്‌ച്ചയാണ്‌ നടക്കുക. മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പരിപാടിയില്‍ റമദാന്‍െറ ആത്മാവ്‌ എന്ന വിഷയത്തില്‍ ശാന്തപുരം അല്‍ ജാമിയ അധ്യാപകനും പ്രഗല്‍ഭ പണ്‍ഡിതനുമായി കെ. ഇല്‍യാസ്‌ മൗലവി പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനയും ജീവിതവും എന്ന വിഷയത്തില്‍ പി.കെ . നിയാസ്‌ സംസാരിക്കും. പരിപാടി വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ ആരംഭിക്കുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ പി.എം അബൂബക്കര്‍ അറിയിച്ചു.

ആഗസ്‌റ്റ് ആറ്‌ വെളളി വൈകുന്നേരം 7 മണിക്ക്‌ മദീന ഖലീഫ മര്‍കസുദ്ദഅ്‌വയില്‍ നടക്കുന്ന മദീന ഖലീഫ മേഖല പരിപാടിയില്‍ സമീര്‍ കാളികാവ്‌, ഖാലിദ്‌ മൂസ്സ നദ്‌വി എന്നിവര്‍ യഥാക്രമം റമദാന്‍െറ ആത്മാവ്‌, ഖുര്‍ആന്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ ടി.കെ ഖാസിം അറിയിച്ചു. അല്‍ഖോര്‍ മേഖല സംഘടിപ്പിക്കുന്ന റമദാന്‌ സ്വാഗതം പൊതുസമ്മേളനം ആഗസ്‌റ്റ് ആറ്‌ വെളളി വൈകുന്നേരം 7 മണിക്ക്‌ അല്‍ഖോര്‍ സോഷ്യല്‍ ഡവലപ്പ്‌മെന്‍റ്‌ സെന്‍ററില്‍ നടക്കും. പിപാടിയില്‍ വി.ടി അബ്‌ദുല്ലക്കോയ റമദാന്‍െറ ആത്മാവ്‌ എന്ന വിഷയത്തിലും മേഖല പ്രസിഡന്‍റ്‌ സക്കീര്‍ ഹുസൈന്‍ പ്രാര്‍ത്ഥനയും ജീവിതവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

1 comment:

Unknown said...

വിശുദ്ധ റമാദിന്റെ മുന്‍ ഒരുക്കമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനങ്ങള്‍ 'റമദാന്‌ സ്വാഗതം' ഖത്തറിന്റെ വിവിധ മേഖലകളില്‍ ആറ്‌ കേന്ദ്രങ്ങളിലായി നടക്കുമെന്ന്‌ ഐ.ഐ.എ ഭാരവാഹികള്‍ അറിയിച്ചു. ജൂലായ്‌ 30 ,ആഗസ്‌റ്റ് 6 എന്നീ തിയ്യതികളിലാണ്‌ പരിപാടികള്‍ നടക്കുക. ദോഹ മേഖല സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ബിന്‍ മഹമൂദിലെ ഹംസബിന്‍ അബ്‌ദുല്‍ മുത്തലിബ്‌ സ്‌കൂളില്‍ ജൂലൈ 30 വെളളി വൈകുന്നേരം 7 മണിക്ക്‌ നടക്കുമെന്ന്‌ മേഖല പ്രസിഡന്‍റ്‌ കെ.ടി അബ്‌ദുറഹ്‌മാന്‍ അറിയിച്ചു. പരിപാടിയില്‍ റമദാന്‍െറ ആത്മാവ്‌ എന്ന വിഷയത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ്‌ വി.ടി അബ്‌ദുല്ലക്കോയ , ഖുര്‍ആന്‍ എന്ന വിഷയത്തില്‍ കുറ്റ്യാടി കൂല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്‌ടര്‍ ഖാലിദ്‌ മൂസ്സ നദ്‌വി എന്നിവര്‍ പ്രഭാഷണം നടത്തും.