Saturday, July 31, 2010

വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് നിശ്ശബ്ദ വിപ്ലവം : വിദ്യാഭ്യാസ മന്ത്രി എം.എ ബേബി

ദോഹ : കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നിശ്ശബ്ദ വിപ്ലവം
നടന്നു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അഭിപ്രായപ്പെട്ടു.ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി അത്തരത്തിലുള്ള ഒരു സുപ്രധാന നീക്കമാണെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എംഎ ബേബി.

ദോഹ റമദാ ഹോട്ടലില്‍ നടന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ദ്വിദിന രാജ്യാന്തര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രയാസം കാരണം ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരെ സഹായിക്കുകയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്ത പദ്ധതിക്കായി 100 കോടി രൂപ സമാഹരിക്കും. ഇതില്‍ 15കോടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭ്യുദയകാംഷികളായ മലയാളികളില്‍ നിന്ന് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ മേഖലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പുതുതായി 138 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചതായും മലപ്പുറത്ത് അലിഗഡ് ഓഫ് കാമ്പസ് താല്‍ക്കാലിക സംവിധാനത്തില്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അദേഹം പറഞ്ഞു.

സമാപനസമ്മേളനത്തില്‍ മന്ത്രി കെപിരാജേന്ദ്രന്‍, ഒ.രാജഗോപാല്‍, ഖത്തര്‍ സ്ഥാനപതി ദീപ ഗോപാലന്‍ വാധ്വ, അബ്ദുസ്സമദ് സമദാനി,സംഗീതാ നാടക അക്കാദമി ചെയര്‍മാന്‍ മുകേഷ്,സീതാരാമന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നിശ്ശബ്ദ വിപ്ലവം
നടന്നു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അഭിപ്രായപ്പെട്ടു.ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി അത്തരത്തിലുള്ള ഒരു സുപ്രധാന നീക്കമാണെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എംഎ ബേബി.