
ദോഹ: ഇന്റര്‍നെറ്റിന്റെയും ചാറ്റിങ്ങിന്റെയും സ്വാധീനത്തില്‍ വഴിതെറ്റുന്ന കുട്ടികളുടെ അനുഭവങ്ങള്‍ അനാവരണം ചെയ്യുന്ന ചാറ്റ്മേറ്റ്സ് എന്ന ഹോം സിനിമ പുറത്തിറങ്ങി. കലാസാംസ്കാരിക വേദിയായ കോറസ് ആണു ചിത്രം നിര്‍മിച്ചത്. സാങ്കേതികതയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാതെ തിന്മകളിലേക്കു വഴിതെറ്റുന്നവര്‍ക്കുള്ള ബോധവല്‍ക്കരണമാണു ചിത്രത്തിന്റെ കാതല്‍.
പ്രവാസി മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തിലാണു കഥ പുരോഗമിക്കുന്നത്. ഫറൂഖ് വടകര കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അന്‍വര്‍ ബാബുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടോണി, തെസ്നി ഖാന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയവരാണു മറ്റു താരങ്ങള്‍. ഗാനങ്ങള്‍: പ്രേം സൂറത്ത്. സംഗീതം: എം. കുഞ്ഞിമൂസ. അല്‍ ഏബിള്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സിദ്ദീഖ് പുരയിലിനു സിഡി നല്‍കി കോണ്‍ഫിഡന്റ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ബാബു കുളത്തറ പ്രകാശനം നിര്‍വഹിച്ചു. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര ആധ്യക്ഷ്യം വഹിച്ചു.
1 comment:
ഇന്റര്‍നെറ്റിന്റെയും ചാറ്റിങ്ങിന്റെയും സ്വാധീനത്തില്‍ വഴിതെറ്റുന്ന കുട്ടികളുടെ അനുഭവങ്ങള്‍ അനാവരണം ചെയ്യുന്ന ചാറ്റ്മേറ്റ്സ് എന്ന ഹോം സിനിമ പുറത്തിറങ്ങി. കലാസാംസ്കാരിക വേദിയായ കോറസ് ആണു ചിത്രം നിര്‍മിച്ചത്. സാങ്കേതികതയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാതെ തിന്മകളിലേക്കു വഴിതെറ്റുന്നവര്‍ക്കുള്ള ബോധവല്‍ക്കരണമാണു ചിത്രത്തിന്റെ കാതല്‍.
Post a Comment