Thursday, July 15, 2010

പ്രവാചകനിന്ദ: പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ഐ.എഫ്.എഫ്

ദോഹ: പ്രവാചക നിന്ദ നടത്തിയ തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ഒരു സംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുസ്്ലിം കേന്ദ്രങ്ങളില്‍ പോലിസ് നടത്തുന്ന നായാട്ട് അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ആവശ്യപ്പെട്ടു.

അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആരോപണ വിധേയരായ പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ മുഴുവന്‍ മുസ്്ലിം സംഘടനകളും വ്യക്തമാക്കിയിട്ടും നിരപരാധികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസഭ്യം ചൊരിഞ്ഞും പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളത്തില്‍ ഇതിനു മുമ്പ് യാതൊരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ലെന്ന രൂപത്തിലുള്ള വ്യാപകമായ റെയ്ഡും മാധ്യമ വിചാരണയും മറ്റെന്തൊക്കെയോ ഗൂഡോദ്ദേശ്യങ്ങള്‍ വച്ചു കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഭരണപക്ഷ- പ്രതിപക്ഷ ഐക്യവും മുസ്്ലിംകളോട് ഇവര്‍ക്കുള്ള യഥാര്‍ഥ സമീപനത്തെ വെളിവാക്കുന്നതാണ്.

എല്ലാ വര്‍ഷവും സ്വാതന്ത്യ്ര ദിനത്തില്‍ സമാധാനപരമായി നടന്നു വരുന്ന ഫ്രീഡം പരേഡിനെ വാര്‍ത്തയിലേക്കു കൊണ്ടു വരുന്നതും ഗൂഡാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ഇതിന്റെയെല്ലാം പിന്നിലെ ഗൂഡോദ്ദേശ്യത്തെ തിരിച്ചറിഞ്ഞ് കൂടുതല്‍ കരുത്തോടെ ശാക്തീകരണ ശ്രമങ്ങളുമായി മുന്നോട്ട് പോവാന്‍ മുസ്്ലിംകള്‍ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ തയ്യാറാവണമെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

2 comments:

Unknown said...

പ്രവാചക നിന്ദ നടത്തിയ തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ഒരു സംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുസ്്ലിം കേന്ദ്രങ്ങളില്‍ പോലിസ് നടത്തുന്ന നായാട്ട് അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ആവശ്യപ്പെട്ടു.

മുക്കുവന്‍ said...

raid is not sufficient.. probably wipe them out. that might help a bit