Monday, July 12, 2010

പൊതുനിരത്തിലെ പൊതുയോഗം ജനകീയ ചര്‍ച്ച ശ്രദ്ധേയമായി



ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച 'പൊതുനിരത്തിലെ പൊതുയോഗം: കോടതിവിധിയും ജനാധിപത്യവും' ജനകീയ ചര്‍ച്ച വ്യത്യസ്ത സംഘടനകളുടെ ഇടപെടലുകള്‍കൊണ്ട് ശ്രദ്ധേയമായി. കോടതിവിധിയിലെ ജനാധിപത്യവിരുദ്ധ നിലപാടുകളും പൊതുനിരത്തുകള്‍ കൈയേറി ശക്തിപ്രകടനം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടിക്കാരുടെയും മതസംഘടനകളുടെയും ജനവിരുദ്ധ നിലപാടുകളും ചര്‍ച്ചയായി.
കോടതിവിധിയുമായി ബന്ധപ്പെട്ട് നിയമവശങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി ചര്‍ച്ചക്ക് തുടക്കം കുറിച്ചു. ആളുകള്‍ കൂടുന്നിടത്താണ് ആശയവിനിമയം നടത്തേണ്ടതെന്നും യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത വിധിയാണിതെന്നും സംസ്കൃതിയെ പ്രതിനിധീകരിച്ച് മുഹമ്മദലിയും കോടതി വിധിയെ അംഗീകരിക്കുന്നില്ലെങ്കിലും വിധിയെ മറികടക്കാന്‍ മറ്റ് വഴികളാണ് തേടേണ്ടതെന്നും അല്ലാതെ തെറിവിളിക്കലല്ലെന്നും ഇന്‍കാസിനെ പ്രതിനിധികരിച്ച് ജോര്‍ജ് മേച്ചേരിയും പറഞ്ഞു.
കോടതിവിധികള്‍ ഇടക്കിടക്ക് വിവാദമായിക്കൊണ്ടിരിക്കുകയാണെന്നും ജനകീയ വിഷയങ്ങളില്‍നിന്ന് അകന്ന വിധികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ പറഞ്ഞു. വിഷയങ്ങളില്‍ നിന്ന് തെറ്റിക്കാനും ഭരണപരാജയം മറച്ചുവെക്കാനുമാണ് കോടതിയെയും ജഡ്ജിമാരെയും അസഭ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ തീര്‍ത്തും അവഗണിക്കാന്‍ പറ്റില്ലെന്നും ചെറിയ പരിപാടികള്‍ക്കുപോലും ഗതാഗത തടസ്സം സൃഷ്ടിച്ച് ശക്തിപ്രകടനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഐ.എം.സി.സിയെ പ്രതിനിധീകരിച്ച് ഉസ്മാന്‍ പാറക്കടവ് അഭിപ്രായപ്പെട്ടു.
താജ് ആലുവ മോഡറേറ്ററായിരുന്നു.  ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം ആമുഖം പറഞ്ഞു. ഉസ്മാന്‍, സോമന്‍ പൂക്കാട്, പി.പി. അബ്ദുറഹീം, സലീം, ഷൈലേഷ്, റഫീഖ് പുറക്കാട്, അബ്ദുല്‍ അസീസ് നല്ലവീട്ടില്‍, റഫീഖുദ്ദീന്‍ പാലേരി, പ്രൊഫസര്‍ സൈദ് മുഹമ്മദ്, കരീം അബ്ദുല്ല, മജീദ് വടക്കാഞ്ചേരി, സോനു അഗസ്റ്റിന്‍, അഡ്വ. ഖാലിദ് അറക്കല്‍, അഡ്വ. സക്കരിയ്യ, അഡ്വ. ഇഖ്ബാല്‍, മുഹമ്മദ് കോയ മണ്ണാര്‍ക്കാട്, സണ്ണി എന്നിവര്‍ സംസാരിച്ചു. എം.ടി. ഇസ്മാഈല്‍, ബിലാല്‍, ബഷീര്‍, സിദ്ധീഖ്, ജാസിഫ്, റഫീഖ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

1 comment:

Unknown said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച 'പൊതുനിരത്തിലെ പൊതുയോഗം: കോടതിവിധിയും ജനാധിപത്യവും' ജനകീയ ചര്‍ച്ച വ്യത്യസ്ത സംഘടനകളുടെ ഇടപെടലുകള്‍കൊണ്ട് ശ്രദ്ധേയമായി. കോടതിവിധിയിലെ ജനാധിപത്യവിരുദ്ധ നിലപാടുകളും പൊതുനിരത്തുകള്‍ കൈയേറി ശക്തിപ്രകടനം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടിക്കാരുടെയും മതസംഘടനകളുടെയും ജനവിരുദ്ധ നിലപാടുകളും ചര്‍ച്ചയായി.