Saturday, August 21, 2010

ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു

ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.

''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത, ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റയ്യാന്‍ സ്‌പോര്‍ട്സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

4 comments:

നിസ്സാരന്‍ said...

ആശംസകള്‍

Anonymous said...

Thanks for the post.

Can you please provide the source of this information? I am unable to locate details of this anywhere else...

Unknown said...

അനോണി,ഇദേഹം ഇവിടെ ഖത്തറിലുണ്ട്.കുറച്ചുകാലമായി ഇവിടെയാണ് താമസം.താങ്കള്‍ ഖത്തറിലുണ്ടെങ്കില്‍,ഇദ്ദേഹമാണ് ഇപ്പോള്‍ ഖത്തറിന്റെ ഫുഡ്ബാള്‍ കോച്ച്,നമുക്ക് ഒരുമിച്ച് ഇദേഹത്തെ കാണാന്‍ പോകാം.

Unknown said...

ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.