Tuesday, August 31, 2010

ബിനിന്ദ കാണിക്കുന്നവരോട് വൈകാരിക പ്രതികരണം അരുത്: എം.എം. അക്‌ബര്‍


ദോഹ: നബി നിന്ദകരുടെ ലക്ഷ്യം ഇസ്ലാം പ്രചാരിക്കുന്നത് തടയുകയാണെന്ന് മതപണ്ഡിതനും നിച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്‌ബര്‍ . വൈകാരിക പ്രതികരണമല്ല ഇക്കൂട്ടരോട് വേണ്ടത്. ഇസ്ലാമിക പ്രബോധനത്തിനായി ഉപയോഗിക്കേണ്ട മുസ്ലിം യുവതയെ വഴിതിരിച്ചുവിട്ട് കലാപങ്ങളിലേക്ക് നയിക്കുകയും ഇസ്ലാമിനെയും മുസ്ലിങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചിലരുടെ ലക്ഷ്യം. എന്നാല്‍, പ്രവാചകന്‍ നിന്ദിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അക്ബര്‍ പറഞ്ഞു.

ഖത്തര്‍ ഗസ്റ്റ് സെന്ററും ഖത്തര്‍ മുസ്ലിം ഇസ്ലാഹി സെന്ററും സഹകരിച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 'പ്രവാചകന്‍ എന്തുകൊണ്ട് നിന്ദിക്കപ്പെടുന്നു' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ എസ്.എം. ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ബാലുശ്ശേരി ശുഹൈബ് സ്വലാഹി, കെ.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് മിശ്‌കത്തി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

3 comments:

Unknown said...

നബി നിന്ദകരുടെ ലക്ഷ്യം ഇസ്ലാം പ്രചാരിക്കുന്നത് തടയുകയാണെന്ന് മതപണ്ഡിതനും നിച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്‌ബര്‍ . വൈകാരിക പ്രതികരണമല്ല ഇക്കൂട്ടരോട് വേണ്ടത്. ഇസ്ലാമിക പ്രബോധനത്തിനായി ഉപയോഗിക്കേണ്ട മുസ്ലിം യുവതയെ വഴിതിരിച്ചുവിട്ട് കലാപങ്ങളിലേക്ക് നയിക്കുകയും ഇസ്ലാമിനെയും മുസ്ലിങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചിലരുടെ ലക്ഷ്യം. എന്നാല്‍, പ്രവാചകന്‍ നിന്ദിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അക്ബര്‍ പറഞ്ഞു.

veraappa said...

പ്രവാചകനെ പരിഹസിക്കുന്നവരെ കൈകാല്‍ മുറിക്കാനും കൊലപ്പെടുതാനും നടക്കുന്ന ധീരമതസ്നേഹികള്‍ . നിയമത്തിനെയുംപോലീസിനെയും ഭയപ്പെട്ടു ഒളിച്ചുനടക്കുന്നു . മതത്തിനോടെന്നതിലുപരി മറ്റെന്തൊക്കെയോ താല്പര്യങ്ങള്‍ ഉള്ളവരെന്നു തോന്നുന്നു ഈ അക്രമികള്‍ . നിന്ദിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുമ്പോളും ഈ മതത്തിന്റെ ആഴവും പരപ്പും അത്ഭുതകരമാം വിധം വര്ധിച്ചുകൊണ്ടേയിരിക്കുന്നത് ആരെയൊക്കെയോ വിറളിപിടിപ്പിക്കുന്നുണ്ട് അതിന്റെ തെളിവുകള്‍ ആണ് മതനിന്ദയുടെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ കുറെ വിധവകളും അനാഥരുമൊക്കെ സൃഷ്ടിക്കപ്പെടുന്ന ഒരു കലാപം ഒരു പക്ഷെ ജോസെഫ്സാരും ഈകൈവെട്ടുകാരും മൊക്കെസ്വപ്നം കണ്ടിരിക്കാം. പ്രവാചകന്റെ ജീവിതചരിയകളും ഇസ്ലാമിന്റെ ശത്രുക്കളോടുള്ള അദ്ധേഹത്തിന്റെ സമീപനരീതികളുമൊക്കെ ഇക്കൂട്ടര്‍ക്ക് പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കേണ്ടത് സമാധാനപ്രിയരായ എല്ലാ വിശ്വാസികളുടെയും ബാധ്യതയാണ് .

Anonymous said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്! അക്ബര്‍ തന്നെ ഇത് പറയണം. ഈസാ നബിയെ വ്യഭിചാര പുത്രനെന്നു വിളിച്ച ടീമാണ്. നമിച്ചു അണ്ണാ..