Monday, August 23, 2010

പെട്രോനെറ്റിന് റാസ്‌ഗ്യാസില്‍ നിന്ന് വാതകം ഈ മാസം കിട്ടില്ല

ദോഹ: ഇന്ത്യയിലെ പെട്രോനെറ്റിന് ഖത്തറിലെ റാസ്ഗ്യാസില്‍ നിന്ന് മുന്‍നിശ്ചയപ്രകാരമുള്ള ദ്രവീകകൃത പ്രകൃതിവാതകം അടുത്തമാസത്തോടെ ലഭിക്കുകയുള്ളുവെന്ന് പെട്രോനെറ്റ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. ഈ മാസം മധ്യത്തോടെ ഇറക്കുമതി ചെയ്യാനാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അടുത്തമാസത്തോടെ മാത്രമേ പൂര്‍ത്തിയാകൂ എന്ന് പെട്രോനെറ്റ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.

ചില വാതക പ്ലാന്റുകള്‍ അടച്ചിട്ടതുമൂലമുണ്ടായ ദൌര്‍ലഭ്യമാണ് പെട്രോനെറ്റിനുള്ള കയറ്റുമതി അടുത്തമാസത്തേക്ക് നീളാന്‍ കാരണമായത്. ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതുസംബന്ധിച്ച് പെട്രോനെറ്റ് അധികൃതര്‍ റാസ്ഗ്യാസുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാസ്ഗ്യാസില്‍ നിന്ന് പെട്രോനെറ്റിന് എല്‍.എന്‍.ജി ലഭിക്കേണ്ടിയിരുന്നത്. ഇന്ത്യയിലേക്കുള്ള പ്രതിവര്‍ഷ വാതകക കകയറ്റുമതി റാസ്ഗ്യാസ് കഴിഞ്ഞ ഡിസംബറില്‍ 50 ശതമാനം വര്‍ധിപ്പിച്ച് ഏഴര ദശലക്ഷം ടണ്ണാക്കിയിരുന്നു.

ദീര്‍ഘകാല കരാറിന്റെ അടിസ്ഥാത്തിലാണ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. വാതകത്തിന്റെ ആഭ്യന്തരലഭ്യത വര്‍ധിച്ചത് ഇന്ത്യയുടെ പൈപ്പ്ലൈന്‍ ശേഷിയെ ബാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റാസ്ഗ്യാസില്‍ നിന്നുള്ള ഇറക്കുമതി പെട്രോനെറ്റ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

നിലവില്‍ പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ ദ്രവീകൃതപ്രകൃതിവാതകമാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് 2014ഓടെ 11.5 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ പ്രസ്താവിച്ചിരുന്നു.

1 comment:

Unknown said...

ഇന്ത്യയിലെ പെട്രോനെറ്റിന് ഖത്തറിലെ റാസ്ഗ്യാസില്‍ നിന്ന് മുന്‍നിശ്ചയപ്രകാരമുള്ള ദ്രവീകകൃത പ്രകൃതിവാതകം അടുത്തമാസത്തോടെ ലഭിക്കുകയുള്ളുവെന്ന് പെട്രോനെറ്റ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. ഈ മാസം മധ്യത്തോടെ ഇറക്കുമതി ചെയ്യാനാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അടുത്തമാസത്തോടെ മാത്രമേ പൂര്‍ത്തിയാകൂ എന്ന് പെട്രോനെറ്റ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.