Tuesday, August 31, 2010

ദുല്‍ ഫിതര്‍ സെപ്റ്റമ്പര്‍ പത്തിനായിരിക്കും : ഇസ്ലാമിക് ക്രസന്‍റെ ഒബ്സര്‍വേഷന്‍ പ്രോജക്റ്റ്



ദോഹ : വാന ശാസ്ത്ര കണക്കുകള്‍ പ്രകാരം ഒട്ടു മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദുല്‍ ഫിതര്‍ വെള്ളിയാഴ്ച (സെപ്റ്റമ്പര്‍ 10)ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സംഘടനയായ വൃത്തങ്ങള്‍ അറിയിച്ചു.

അറബ് രാജ്യങ്ങളിലും നോമ്പ് 29 ആയ ബുധനാഴ്ച രാത്രി സൂര്യാ സ്തമയത്തിനു ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യമല്ലന്നും അതിനാല്‍ നോമ്പ് മുപ്പതു തികച്ചു വെള്ളിയാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്നാണ് അറിയിപ്പ്.

ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പുറമേ ഏഷ്യാ, ആഫ്രിക്ക, യുറോപ്പ്, ഭൂഖണ്ടങ്ങളിലും മാസപ്പിറവിക്ക് സാധ്യത ഇല്ല. വ്യാഴാഴ്ച്ച നോമ്പ് ആരംഭിച്ചവ ഒഴികെ എല്ലാ രാജ്യങ്ങളിലും നോമ്പ് മുപ്പതായിരിക്കും. എന്നാല്‍ ഒമാന്‍ പോലുള്ള രാജ്യങ്ങളില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയാലും നോമ്പ് 29 ആണ് ലഭിക്കുക.

1 comment:

Unknown said...

വാന ശാസ്ത്ര കണക്കുകള്‍ പ്രകാരം ഒട്ടു മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദുല്‍ ഫിതര്‍ വെള്ളിയാഴ്ച (സെപ്റ്റമ്പര്‍ 10)ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സംഘടനയായ വൃത്തങ്ങള്‍ അറിയിച്ചു.