Monday, August 2, 2010

ഖത്തര്‍ അമീര്‍ ലബനനില്‍ സന്ദര്‍ശനം നടത്തി.

ദോഹ : ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി തെക്കന്‍ ലബനനില്‍ സന്ദര്‍ശനം നടത്തി. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായിരുന്ന തെക്കന്‍ ലബനന്‍ 2006ലെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ഇതിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായം നല്‍കുന്നതു ഖത്തറാണ്.

ലബനന്‍ പ്രസിഡന്റ് മിഷെല്‍ സുലൈമാന്‍, പ്രധാനമന്ത്രി സാദ് ഹരീരി, പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. ഹിസ്ബുല്ല വിഭാഗം നേതാക്കളും അദ്ദേഹത്തിനു സ്വീകരണം നല്‍കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ലബനിലെത്തിയത്. അതേ ദിവസം തന്നെയായിരുന്നു സൌദിയിലെ അബ്ദുല്ല രാജാവിന്റെയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസ്സദിന്റെയും ചരിത്രപ്രധാനമായ ലബനന്‍ സന്ദര്‍ശനം.

1 comment:

Unknown said...

ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി തെക്കന്‍ ലബനനില്‍ സന്ദര്‍ശനം നടത്തി. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായിരുന്ന തെക്കന്‍ ലബനന്‍ 2006ലെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ഇതിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായം നല്‍കുന്നതു ഖത്തറാണ്.