Monday, August 23, 2010

ഖത്തറില്‍ നോമ്പുതുറയ്ക്ക് ഇഫ്താര്‍ കിറ്റുമായി ട്രാഫിക് വകുപ്പ്

ദോഹ: പരിശുദ്ധ റംസാനില്‍ റോഡ്‌സുരക്ഷ ഉറപ്പുവരുത്തുന്ന ഖത്തര്‍ ട്രാഫിക്‌വകുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രികാര്യാലയം നോമ്പുതുറസമയത്ത് റോഡുകളില്‍ ഇന്റര്‍ ചേഞ്ചുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു. മധുരപലഹാരങ്ങളും മറ്റും അടങ്ങിയ കിറ്റുകളാണ് വിതരണം. ഖത്തര്‍ ഗാസിന്റെ സഹകരണത്തോടെയാണീ പരിപാടി നടപ്പിലാക്കുന്നത്.

നോമ്പുതുറക്കാനുള്ള ധൃതിയില്‍ നോമ്പുതുറ സമയത്ത് അനിയന്ത്രിതമായി വാഹനങ്ങള്‍ ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണീ പരിപാടി. വാഹനാപകടങ്ങള്‍ റംസാനില്‍ കൂടുതലായും ഉണ്ടാകുന്നത് നോമ്പുതുറസമയത്താണ്.

റോഡ് സുരക്ഷസംബന്ധിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കാനും, വാഹനഗതാഗത നിയമം പാലിക്കേണ്ടതിനെക്കുറിച്ച് വിശദീകരിക്കാനും എഴുത്തുകാരും പണ്ഡിതന്മാരും സാങ്കേതിക വിദഗ്ധരും ചിന്തകന്മാരുമൊക്കെ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ കഴിഞ്ഞവര്‍ഷം മുതലാണ് സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ആഭ്യന്തര വകുപ്പിന്റെ റംസാന്‍ തമ്പിലും, വിദേശികള്‍ പങ്കെടുക്കുന്ന സമൂഹനോമ്പുതുറകളിലും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു.

1 comment:

Unknown said...

പരിശുദ്ധ റംസാനില്‍ റോഡ്‌സുരക്ഷ ഉറപ്പുവരുത്തുന്ന ഖത്തര്‍ ട്രാഫിക്‌വകുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രികാര്യാലയം നോമ്പുതുറസമയത്ത് റോഡുകളില്‍ ഇന്റര്‍ ചേഞ്ചുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു. മധുരപലഹാരങ്ങളും മറ്റും അടങ്ങിയ കിറ്റുകളാണ് വിതരണം. ഖത്തര്‍ ഗാസിന്റെ സഹകരണത്തോടെയാണീ പരിപാടി നടപ്പിലാക്കുന്നത്.