Tuesday, September 7, 2010

സെപ്റ്റംബര്‍ 11 ഭീകരാക്രമണം; യുഎസ് വിശദീകരണം അവിശ്വസനീയം : അഹമദി നിജാദ്


ദോഹ: സെപ്റ്റംബര്‍ 11 ഭീകരാക്രമണം സംബന്ധിച്ചു യുഎസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമദി നിജാദ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്നും നിജാദ് പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനത്തിനിടെ നയതന്ത്രപ്രതിനിധികളും മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ന്യൂയോര്‍ക്കില്‍ എന്തോ നടന്നുവെന്നല്ലാതെ ആരാണ് അതിനു പിന്നിലെന്ന് ആര്‍ക്കും അറിയില്ല. കുറ്റവാളികളെ കണ്ടെത്താനോ സ്വതന്ത്രമായി അന്വേഷിക്കാനോ ആരെയും അനുവദിച്ചിട്ടുമില്ലയെന്ന് നിജാദ് കുറ്റപ്പെടുത്തി.

ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് ആരോപിച്ചു യുഎസും നാറ്റോ സഖ്യശക്തികളും എല്ലാ ശക്തിയുമുപയോഗിച്ച് അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയായിരുന്നു.

1 comment:

Unknown said...

സെപ്റ്റംബര്‍ 11 ഭീകരാക്രമണം സംബന്ധിച്ചു യുഎസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമദി നിജാദ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്നും നിജാദ് പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനത്തിനിടെ നയതന്ത്രപ്രതിനിധികളും മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.