
ദോഹ : 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം ഖത്തറില്‍ എത്തി. ഇന്നു മുതല്‍ മൂന്ന് ദിവസം ഇവര്‍ ദോഹയില്‍ പര്യടനം നടത്തും.ചിലിയന്‍ ഫെഡറേഷന് പ്രസിഡന്റ് ഹാരോള്‍ഡ് മെയ്നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 'ഫിഫ'യെ പ്രതിനിധികീരിച്ച് എത്തിയീട്ടുള്ളത്.
2022 ലെ ലോകകപ്പിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍ ആസ്ത്രേലിയ,ജപ്പാന് ,സൌത്ത് കൊറിയ,അമേരിക്ക എന്നീ രാജ്യങ്ങളാണ്.ഇവിടെയെല്ലാം പരിശോധനകഴിഞ്ഞാണ് സംഘം ഇവിടെ എത്തിയീട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബാളിനെ തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ലോകകപ്പിന് ആതിഥ്യമരുളാനുള്ള രാജ്യത്തിന്റെ യോഗ്യതയും സൗകര്യങ്ങളും 'ഫിഫ' സംഘത്തെ തൃപ്തികരമായി ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഖത്തര്‍ ബിഡ് കമ്മിറ്റി.
1 comment:
2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം ഖത്തറില്‍ എത്തി. ഇന്നു മുതല്‍ മൂന്ന് ദിവസം ഇവര്‍ ദോഹയില്‍ പര്യടനം നടത്തും.ചിലിയന്‍ ഫെഡറേഷന് പ്രസിഡന്റ് ഹാരോള്‍ഡ് മെയ്നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 'ഫിഫ'യെ പ്രതിനിധികീരിച്ച് എത്തിയീട്ടുള്ളത്.
Post a Comment