Friday, September 10, 2010

ഖുര്‍ :ആന്‍ കത്തിക്കല്‍ ;പ്രതികരണം സമാധാനമാര്‍ഗത്തിലൂടെ മാത്രം : ഖറദാവി


ദോഹ: ലോകവ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള അമേരിക്കയിലെ ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്ററിന്റെ നീക്കത്തെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ശക്തമായി അപലപിച്ചു.

ഇതിനെതിരെ സമാധാനപരമായ മാര്‍ഗത്തില്‍ മാത്രമേ മുസ്‌ലിം സമൂഹം പ്രതികരിക്കാവൂ എന്ന് ദോഹയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഡോ. ഖറദാവി പറഞ്ഞു. ഡവ്‌വേള്‍ഡ് റീച്ചിന്റെ നടപടിക്കെതിരെ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. ഖുര്‍ആന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത സംഘത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ക്രിസ്തുമതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഖുര്‍ആന്‍ കത്തിക്കാനുള്ള നീക്കം അസഹിഷ്ണുത നിറഞ്ഞതും അതിരുകടന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ ദോഹ മതസംവാദകേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹിം അല്‍ നുഅെമി, ക്രിസ്തുമതത്തിന്റെ സത്തയെ ഹനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിനെതിരായ ഇത്തരം നടപടികളെ തികഞ്ഞ ആശങ്കയോടെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ കാണുന്നതെന്ന് ദോഹയിലെ അമേരിക്കന്‍ എംബസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. അസഹിഷ്ണുത നിറഞ്ഞ ഈ നടപടിയെ പ്രസ്താവന ശക്തമായി അപലപിച്ചു.

1 comment:

Unknown said...

ലോകവ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള അമേരിക്കയിലെ ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്ററിന്റെ നീക്കത്തെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ശക്തമായി അപലപിച്ചു.