Friday, September 24, 2010

'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' സമാപിച്ചു.



ദോഹ: വിഖ്യാത ചിത്രകാരന്‍ ഹുസൈനെ ആദരിക്കാന്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയ (എം.ഐ.എ) 'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' എന്ന രണ്ടുദിവസത്തെ പരിപാടി സമാപിച്ചു.

ബുധനാഴ്ച വൈകിട്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഹുസൈന്‍ സംവിധാനം ചെയ്ത 'മീനാക്ഷി: ദി ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ്' എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബ്രഷുകൊണ്ട് അത്ഭുതം തീര്‍ത്ത ആ ചിത്രകാരനിലെ ചലച്ചിത്രകാരനെ അടുത്തറിയാന്‍ തിങ്ങിനിറഞ്ഞ സദസ്സ് തന്നെയുണ്ടായിരുന്നു.

രഘുവീര്‍ യാദവ,താബു, കുനാല്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാനായിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തെച്ചൊല്ലി ചില മുസ്‌ലിംസംഘടനകളുയര്‍ത്തിയ വിവാദത്തെത്തുടര്‍ന്ന് ഇന്ത്യയിലെ തിയേറ്ററുകളില്‍ ചിത്രം അധികകാലം പ്രദര്‍ശിപ്പിച്ചില്ല. ചിത്രത്തിലെ ഒരു ഖവ്വാലി ഗാനം അപകീര്‍ത്തികരമാണെന്നായിരുന്നു ആരോപണം.

ഹുസൈനൊപ്പം മകന്‍ ഉവൈസും ചിത്രത്തിന്റെ രചനയില്‍ പങ്കാളിയായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉവൈസ് മറുപടി പറഞ്ഞു. സമാപനദിവസമായ ഇന്നലെ നടന്ന സെമിനാറിലും ചര്‍ച്ചയിലും ഹുസൈനൊപ്പം ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള കലാകാരന്‍മാരും പണ്ഡിതരും പങ്കെടുത്തു. ഹുസൈന്റെ പ്രവാസജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഹുസൈന് പുറമെ പ്രമുഖ കലാകാരന്‍ അഹമ്മദ് മുസ്തഫ, ബ്രൂസ് ബി ലോറന്‍സ്, മിറിയം കുക്ക്, എഴുത്തുകാരനായ ജുഡിത്ത് ഏണസ്റ്റ്, ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ ഖാലിദ് മുഹമ്മദ്, ഫോട്ടോഗ്രാഫര്‍ റാം റഹ്മാന്‍, ചരിത്രകാരിയായ സുമതി രാമസ്വാമി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

2 comments:

Unknown said...

വിഖ്യാത ചിത്രകാരന്‍ ഹുസൈനെ ആദരിക്കാന്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയ (എം.ഐ.എ) 'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' എന്ന രണ്ടുദിവസത്തെ പരിപാടി സമാപിച്ചു.

Malayalam Blog Directory said...

Good one, Please List your blog for FREE in Malayalam Blog Directory Powered By ITGalary Songs