Saturday, September 25, 2010

മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വിലക്ക്


ദോഹ: മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വില്പന നടത്തുന്നതിന് ഖത്തറില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഗുണമേന്മ മാനദണ്ഡം പിന്തുടരുന്നവയല്ല എന്ന കാരണത്താലാണ് മൂന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഖത്തര്‍ നിരോധിച്ചത്. പാന്റീന്‍ , ബ്ലൂമിങ്, റോബെര്‍ട്ട എന്നിവ കടക്കാര്‍ വില്പന നടത്തരുതെന്നാണ് വിദഗ്ധരുള്‍പ്പെടുന്ന പാനല്‍ അറിയിച്ചിരിക്കുന്നത്.

പരിസ്ഥിതി വകുപ്പ്, മുനിസിപ്പല്‍ അഫയേഴ്‌സ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം, ഹെല്‍ത്ത് കൗണ്‍സില്‍ ‍, വ്യാപാര മന്ത്രാലയം എന്നിവയില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് പാന്റീന്റെ ചില ഉത്പന്നങ്ങള്‍ ഗുണമേന്മ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

നിര്‍ദ്ദേശിച്ചതിലും കൂടിയ തോതില്‍ 1.4 ഡയോക്‌സൈന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. ഇവ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍, ത്വക്ക്‌രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വ്യാപാരികള്‍ വില്‍ക്കുന്ന മറ്റ് ഉത്പന്നങ്ങളും അന്തര്‍ദ്ദേശിയ നിലവാരം പുലര്‍ത്തുന്നതാണെന്ന് നിര്‍മ്മാതാക്കളോട് ആരായണമെന്നും ഉത്പന്നങ്ങളുടെ സാമ്പിള്‍ പരിശോധിച്ച പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

2 comments:

Unknown said...

മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വില്പന നടത്തുന്നതിന് ഖത്തറില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഗുണമേന്മ മാനദണ്ഡം പിന്തുടരുന്നവയല്ല എന്ന കാരണത്താലാണ് മൂന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഖത്തര്‍ നിരോധിച്ചത്. പാന്റീന്‍ , ബ്ലൂമിങ്, റോബെര്‍ട്ട എന്നിവ കടക്കാര്‍ വില്പന നടത്തരുതെന്നാണ് വിദഗ്ധരുള്‍പ്പെടുന്ന പാനല്‍ അറിയിച്ചിരിക്കുന്നത്.

Ÿāđů said...

ജാലകത്തില്‍ തലക്കെട്ട്‌ കണ്ടിട്ടാണ് ഞാന്‍ ഇവിടെത്തിയത് അവിടെ കണ്ടത് "മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വിലക്ക്"
അത് കണ്ടപ്പോള്‍ ഞാന്‍ കരുതി മൂന്നു ഷാംപു 'ബ്രാന്‍ഡുകള്‍' വിലയ്ക്ക് വില്‍ക്കുന്നതിന്റെ വല്ല വാര്‍ത്തയായിരിക്കുമെന്ന്.
വന്നപ്പോഴല്ലേ മനസ്സിലായത്‌ മൂന്ന് ഷാംപു ബ്രാന്‍ഡുകളെ വിലക്കിയതാണെന്ന്.
:)