Friday, September 17, 2010

വൃദ്ധന്മാര്‍ മനുഷ്യസ്‌നേഹികള്‍ !.


ദോഹ: ഖത്തറിലെ പ്രായമേറിയ ഉപഭോക്താക്കളാണ് ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ മനുഷ്യസ്‌നേഹികളെന്ന് മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ്‌വൈഡ് നടത്തിയ സര്‍വ്വെ കണ്ടെത്തി.

മനുഷ്യസ്‌നേഹികളായ ഉപഭോക്താക്കലില്‍ 58 ശതമാനവും 45ന് മുകളില്‍ പ്രായമുള്ളവരാണ്. 38 ശതമാന പേര്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരും 36 ശതമാനം പേര്‍ 40നും 44നും ഇടയില്‍ പ്രായമുള്ളവരുമാണ്.

2010 മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് മാസ്റ്റര്‍ കാര്‍ഡ് ഈ സര്‍വ്വെ നടത്തിയത്. 24 വിപണികളില്‍ നിന്നുള്ള 10,920 ഉപഭോക്താക്കള്‍ സര്‍വ്വെയില്‍ പങ്കാളികളായി.

ആറ് മാസത്തിനുള്ള ആതുരസേവനരംഗത്ത് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ സ്വദേശികള്‍ ഇതില്‍ 44 ശതമാനമാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഇതിന് മുമ്പ് നടത്തിയ സര്‍വ്വെയില്‍ ഖത്തറില്‍ നിന്നും സംഭാവന നല്‍കാന്‍ തത്പരരായ 75 ശതമാനം പേരെ കണ്ടെത്തിയിരുന്നു.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇതില്‍ മുന്നില്‍ . 48 ശതമാനം സ്ത്രീകളും 41 ശതമാനം പുരുഷന്മാരും. ഏഷ്യാ പസഫിക് ആഫ്രിക്കന്‍ രാജ്യങ്ങളേയും സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1 comment:

Unknown said...

ഖത്തറിലെ പ്രായമേറിയ ഉപഭോക്താക്കളാണ് ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ മനുഷ്യസ്‌നേഹികളെന്ന് മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ്‌വൈഡ് നടത്തിയ സര്‍വ്വെ കണ്ടെത്തി.