Tuesday, September 7, 2010

ച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനം: ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു മൊഴിയെടുത്തു





ദോഹ: ഐ.ജി ടോമിന്‍ .ജെ.തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു മൊഴിയെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അംബാസഡറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാറിന് തച്ചങ്കരിയുടെ യാത്ര സംബന്ധിച്ച് വിവരം നല്‍കിയിരുന്നു. കേന്ദ്രം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആ കത്തുമടക്കി. വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും തച്ചങ്കരിക്കെതിരെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഖത്തറിലെ യാത്രയ്ക്കിടയില്‍ തീവ്രവാദ ബന്ധമുള്ളവരുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ക്കു മടങ്ങുന്നതിനു സഹായം ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് ആരോപണം.

കണ്ണൂര്‍ ഐ.ജി.യായിരിക്കേ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശയാത്ര നടത്തിയതിന് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് തച്ചങ്കരി.

1 comment:

Unknown said...

ഐ.ജി ടോമിന്‍ .ജെ.തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു മൊഴിയെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.