Saturday, October 2, 2010

കുട്ടികള്‍ക്ക് സിക്‌സ്-ഇന്‍ വണ്‍ വാക്‌സിനുമായി ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്


ദോഹ: സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ശിശുജന്യ രോഗങ്ങള്‍ തടയുന്നതിനായി 'ഹെക്‌സ' എന്നറിയപ്പെടുന്ന പുതിയ സിക്‌സ് ഇന്‍ വണ്‍ വാക്‌സിന്‍ പുറത്തിറക്കി.

ഹെപ്പറ്റൈറ്റിസ് (ബി), ഡിഫ്തീരിയ, ടെറ്റനസ്, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ (ബി), പോളിയോ, വില്ലന്‍ചുമ തുടങ്ങിയ ആറ് രോഗങ്ങള്‍ക്ക് ഒരൊറ്റ പ്രതിവിധിയായാണ് ഇതിനെ പരിഗണിക്കുന്നത്.

പുതിയ വാക്‌സിന് ധാരാളം മേന്മകളുണ്ടെന്നും കുറഞ്ഞ കാലം കൊണ്ട് നടത്തേണ്ട ധാരാളം വാക്‌സിനേഷനുകളും കുത്തിവെപ്പുകളും കുറക്കാന്‍ ഇതിലൂടെ കഴിയുമെന്നും വാക്‌സിനേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ: മുഹമ്മദ് അല്‍-താനി പറഞ്ഞു.

1 comment:

Unknown said...

സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ശിശുജന്യ രോഗങ്ങള്‍ തടയുന്നതിനായി 'ഹെക്‌സ' എന്നറിയപ്പെടുന്ന പുതിയ സിക്‌സ് ഇന്‍ വണ്‍ വാക്‌സിന്‍ പുറത്തിറക്കി.