
ദോഹ: സല്‍വ റോഡില്‍ പൂര്‍ത്തിയായ ഖത്തറിലെ ആദ്യ ജലവിനോദകേന്ദ്രമായ അക്വാ പാര്‍ക്കിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്നലെ (ഒക്ടോബര്‍ 20 ബുധന്‍ ) വൈകിട്ട് ആറിനു പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍താനി ഉദ്ഘാടനം ചെയ്തു. ദോഹയിലെത്തുന്ന സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായിരിക്കും ഈ പുതിയ സംരംഭമെന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.
15 വര്‍ഷത്തോളമായി വിവിധ ഗള്‍ഫ്‌രാജ്യങ്ങളില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ നടത്തിവരുന്ന കുവൈത്ത് ആസ്ഥാനമായ അക്വാപാര്‍ക്ക് കുവൈത്ത് എന്ന കമ്പനിക്കാണ് ഖത്തറിലെ അക്വാപാര്‍ക്കിന്റെയും നടത്തിപ്പ് ചുമതല.ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യ പാര്‍ക്കിന്റെ നടത്തിപ്പ് ഏറ്റെടുക്കാനായത് സന്തോഷകരമാണെന്നും അതുപോലെ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റമ) സഹായത്തോടെ പാര്‍ക്കിലെ ജലത്തിന്റെ ശുചിത്വവും പാര്‍ക്കിലെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്നും അക്വാപാര്‍ക്ക് കുവൈത്ത് ജനറല്‍ മാനേജര്‍ മുഹമ്മദ് ഖുര്‍ഷിദ് പറഞ്ഞു.
പാര്‍ക്കിലേക്ക് ആവശ്യമായ ചികില്‍സാ സാമഗ്രികള്‍ സംഭാവന ചെയ്തിരിക്കുന്നത് ഖത്തര്‍ റെഡ്ക്രസന്റ് ആണ്.സല്‍വ റോഡിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫൈ്‌ളഓവറില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ അബു നഖ്‌ല ഏരിയയിലാണ് 3000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അക്വാപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.അരലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കിനോടനുബന്ധിച്ച് 400ഓളം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പാര്‍ക്കിലെ പ്രവേശന സമയം. വെള്ളിയാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും ചൊവ്വാഴ്ചകളില്‍ വനിതകള്‍ക്കും പ്രത്യേക ദിവസങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. 100 റിയാലാണ് പ്രവേശന ചാര്‍ജ്. ആറ് അംഗങ്ങളുള്ള കുടുംബത്തിനു 400 റിയാലിന്റെ പ്രത്യേക നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1 comment:
സല്‍വ റോഡില്‍ പൂര്‍ത്തിയായ ഖത്തറിലെ ആദ്യ ജലവിനോദകേന്ദ്രമായ അക്വാ പാര്‍ക്കിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്നലെ (ഒക്ടോബര്‍ 20 ബുധന്‍ ) വൈകിട്ട് ആറിനു പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍താനി ഉദ്ഘാടനം ചെയ്തു.
Post a Comment