Thursday, October 21, 2010

ത്തര്‍ കേരളീയം: മത സൗഹാര്‍ദ സെമിനാര്‍ നാളെ

ദോഹ: ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികം 'ഖത്തര്‍ കേരളീയ'ത്തിന് സമാപനം കുറിച്ച് 'അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം' എന്ന മതസൗഹാര്‍ദ സെമിനാറിര്‍ നാളെ നടക്കും.

വൈകിട്ട് അഞ്ച് മണിക്ക് അല്‍ ഗസാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍നിന്ന് സ്വാമി സച്ചിദാനന്ദ, വി.എം. ഇബ്രാഹീം, ഡോ. വിന്‍സെന്റ് കുണ്ടുകുളങ്ങര, ഡോ. അബ്ദുസ്സലാം വാണിയമ്പലം എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

രാജ്യാന്തര മതസംവാദ കേന്ദ്രത്തിന്റെ (ഡി.ഐ.സി.ഐ.ഡി) നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര മതസംവാദസമ്മേളനത്തിന്റെ തുടര്‍ച്ച കൂടിയാണ് മലയാളികള്‍ക്ക് പ്രത്യേകമായി സംഘടിപ്പിക്കുന്ന ഈ സെമിനാര്‍ .

സെമിറ്റിക് മതങ്ങളുടെ സമ്മേളനങ്ങള്‍ ധാരാളമായി ദോഹയില്‍ നടക്കാറുണ്ടെങ്കിലും ഹിന്ദുമതം കൂടി ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഇതാദ്യമാണ്.മനുഷ്യരുടെ പുരോഗതിക്കുതകുംവിധം മതങ്ങള്‍ മുന്നോട്ടുവെക്കുന്ന പൊതുമൂല്യങ്ങളും മറ്റ് മതങ്ങളോട് പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ച ഓരോ മതങ്ങളുടെയും പ്രമാണങ്ങളും സെമിനാര്‍ ചര്‍ച്ച ചെയ്യും.

ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ ഖുറദാഗി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി, അബ്ദുല്ല ഹുസൈന്‍ അല്‍ നിഅ്മഃ എന്നിവരും സംബന്ധിക്കും.

1 comment:

Unknown said...

ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികം 'ഖത്തര്‍ കേരളീയ'ത്തിന് സമാപനം കുറിച്ച് 'അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം' എന്ന മതസൗഹാര്‍ദ സെമിനാറിര്‍ നാളെ നടക്കും.