Saturday, October 16, 2010

ര്‍വ ടാക്സി നിരക്ക് വര്‍ധന അടുത്ത വര്‍ഷത്തില്‍ .

ദോഹ: സര്‍ക്കാര്‍ അധീനതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ മുവസലാത്ത് അടുത്ത വര്‍ഷം മുതല്‍ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി.

നാണ്യപ്പെരുപ്പവും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവു വര്‍ധിച്ചതും കണക്കിലെടുത്തു നിരക്കുവര്‍ധനയുടെ സാധ്യതകളെപ്പറ്റി പഠനം നടത്തിയതായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജാസിം സായിഫ് അല്‍ സുലൈത്തി അറിയിച്ചു.

1970ല്‍ മിനിമം ചാര്‍ജ് ഒരു റിയാലായിരുന്നു. 35 വര്‍ഷത്തിനു ശേഷം 2005ല്‍ അതു രണ്ടു റിയാലായി വര്‍ധിപ്പിച്ചു. നിലവില്‍ മിനിമം ചാര്‍ജ് നാലു റിയാലാണ് (ഏകദേശം 48.92 രൂപ).

ഡീസലിലും വൈദ്യുതി ഉപയോഗിച്ചും ഓടിക്കാവുന്ന ഹൈബ്രിഡ് ബസ് സര്‍വീസ് ഉടന്‍ ഏര്‍പ്പെടുത്താന്‍ മുവസലാത്ത് കമ്പനിക്കു പദ്ധതിയുണ്ടെന്നും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇതിന്റെ ഒൌദ്യോഗിക ഉദ്ഘാടനം നടന്നതായും അദ്ദേഹം പറഞ്ഞു.

ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കി പൊതുഗതാഗതരംഗം മെച്ചപ്പെടുത്തും. മുവസലാത്ത് ബസ് സര്‍വീസുകള്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍വരും. ഇതിനു ടര്‍ക്കിഷ് കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു.

കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തില്‍ അടുത്ത വര്‍ഷം പുതിയ ടാക്സി കമ്പനി ആരംഭിക്കാന്‍ മുവസലാത്തിനു പദ്ധതിയുണ്ടെന്നും സുലൈത്തി അറിയിച്ചു.

മുവസാലത്ത് കമ്പനി രൂപകല്‍പ്പന ചെയ്ത കര്‍വ ബ്രാന്‍ഡ് ബസുകള്‍ക്ക് നല്ല ഡിമാന്റാണ്. ഇതു രാജ്യത്തും വിദേശങ്ങളിലും വിറ്റുപോകുന്നതായും കമ്പനി പുതിയ വര്‍ക്ക്ഷാപ്പുകളും അറ്റകുറ്റപണികള്‍ക്കുള്ള പുതിയ കേന്ദ്രങ്ങളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

സര്‍ക്കാര്‍ അധീനതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ മുവസലാത്ത് അടുത്ത വര്‍ഷം മുതല്‍ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി.