Sunday, October 31, 2010

പ്രവാസി ക്ഷേമനിധി : പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നു


ദോഹ : പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനുമായി കഴിഞ്ഞ രണ്ടുമാസത്തിലധികമായി സംസ്കാര ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രവാസികളില്‍ പലരും ചൂഷണം ചെയ്യപ്പെട്ടുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചെന്ന് സംസ്കാര ഖത്തര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

സൗജന്യമായി ക്ഷേമനിധിയുടെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ഫോം നാട്ടില്‍ നിന്ന്‌ 100രൂപയിലധികം നല്‍കിയാണ്‌ നാട്ടില്‍ നിന്നും വരുത്തുന്നത് അതുപോലെ അംഗമാകാന്‍ എടുക്കേണ്ട 200രൂപയുടെ ഡിഡിക്കൊപ്പം ഈ ഫോം ബന്ധപ്പെട്ട ഓഫീസിലെത്തിക്കുന്നതിനുമായി സര്‍‌വ്വീസ് ചാര്‍ജ് എന്ന പേരില്‍ ,നാട്ടിലുള്ള കുടുംബക്കാരില്‍ നിന്ന് 150രൂപയും അതിലധികവും വാങ്ങുന്ന ഏജന്റുമാര്‍ കൈപറ്റുന്നുണ്ടെന്ന് ഒരു തൊഴിലാളി പറഞ്ഞു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലരെ അധികം പ്രതികൂലമായി പദ്ധതിയെ ബാധിച്ചിട്ടുണ്ട്‌. നാട്ടില്‍ ക്ഷേമനിധിയുടെ പേരില്‍ രൂപ പിരിച്ച് മുങ്ങുന്ന സംഘങ്ങള്‍ പ്രവര്‍ത്തുക്കുന്നുണ്ടെങ്കിലും ഖത്തറില്‍ ഇത്തരം പ്രവര്‍ത്തന്നങ്ങള്‍ ഒന്നും തന്നെ നടക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ലായെന്നും,എന്നാല്‍ ഇത്തരം ചില വാര്‍ത്തകള്‍ ദുബായില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും പത്രകുറിപ്പില്‍ പറയുന്നുണ്ട്‌.

ക്ഷേമനിധി പദ്ധതിയില്‍ അംഗമാകാനുള്ള ഫോം സൗജന്യമായി ലഭിക്കാനും പദ്ധതിയെപറ്റിയുള്ള സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 55198704,77940225.

1 comment:

Unknown said...

പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനുമായി കഴിഞ്ഞ രണ്ടുമാസത്തിലധികമായി സംസ്കാര ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രവാസികളില്‍ പലരും ചൂഷണം ചെയ്യപ്പെട്ടുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചെന്ന് സംസ്കാര ഖത്തര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.