Tuesday, October 12, 2010

ഫാരി മാള്‍ ഉദ്ഘാടനം തിങ്കളാഴ്ച്ച


ദോഹ. ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സഫാരി മാള്‍ ഈ മാസം 18 ആം തിയതി തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷത്തിഎണ്‍പതിനായിരം ചതുരശ്ര അടി സ്ഥലത്ത് നിര്‍മിച്ച ഷോപ്പിംഗ് മോളിന് രണ്ടരലക്ഷം ചതുരശ്ര അടിയിലധികം ഷോപ്പിംഗ് ഏരിയ തന്നെയുണ്ട്. ലോകോത്തര സൗകര്യങ്ങളോടുകൂടിയ ഈ സംരംഭം ഷോപ്പിംഗ് വിസ്മയം സൃഷ്ടിക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാസാധനങ്ങളും സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാകുന്ന ഈസ്ഥാപനം ഖത്തറിലെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന അബൂഹമൂര്‍ ഏരിയയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ലക്ഷത്തി നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, വിശാലമായ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോര്‍ , ഗോള്‍ഡ് സൂഖ്,ഗൃഹോപകരണങ്ങള്‍ , തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ സമ്മേളിക്കുന്ന സഫാരി മാള്‍ ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് ഉല്ലാസപ്രദമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാടും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഫാരി ഗ്രൂപ്പിന്റെ മൂന്നാമത്തെ സംരംഭമാണിത്. സല്‍വ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും ഉമ്മുസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിംഗ് കോംപ്‌ളക്‌സുമാണ് മറ്റു പ്രധാന സംരംഭങ്ങള്‍ .

ആയിരത്തോളം ജീവനക്കാരുള്ള സഫാരി ഗ്രൂപ്പ് കുറഞ്ഞ കാലം കൊണ്ട് വിജയഗാഥ രചിച്ചത് തൊഴിലാളികളുടെ ആത്മാര്‍ഥതയും കൂട്ടായ്മയും കൊണ്ടാണെന്ന് ചെയര്‍മാന്‍ ഹമദ് ദാഫിര്‍ അല്‍ അഹ്ബാബി പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ മാനേജറും ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

1 comment:

Unknown said...

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സഫാരി മാള്‍ ഈ മാസം 18 ആം തിയതി തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷത്തിഎണ്‍പതിനായിരം ചതുരശ്ര അടി സ്ഥലത്ത് നിര്‍മിച്ച ഷോപ്പിംഗ് മോളിന് രണ്ടരലക്ഷം ചതുരശ്ര അടിയിലധികം ഷോപ്പിംഗ് ഏരിയ തന്നെയുണ്ട്. ലോകോത്തര സൗകര്യങ്ങളോടുകൂടിയ ഈ സംരംഭം ഷോപ്പിംഗ് വിസ്മയം സൃഷ്ടിക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.